Home » സ്ഥാപനങ്ങള്‍
കേരളഭൂഷണം ദിനപത്രം
Category :- സ്ഥാപനങ്ങള്‍ Author :- Roshan George 
Posted on September 28, 2012, 9:17 am

കേരളഭൂഷണം ദിനപത്രം - ചരിത്രം

കേരളത്തിന്റെ രാഷ്ട്രീയ,സാമൂഹ്യ,സാമ്പത്തിക, ആത്മീയ രംഗത്ത് നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ ദിനപത്രമാണ് കേരളഭൂഷണം. നിരണം കുറിച്ചിയേത്ത് കെ.കെ. കുരുവിളയാണ് പത്രത്തിന്റെ സ്ഥാപകന്‍. മദ്ധ്യതിരുവിതാംകൂറിലെ രാഷ്ട്രീയ രംഗത്തെ സംശുദ്ധമാക്കുകയും  െ്രെകസ്തവസഭകളുടെ  വിദ്യാഭ്യാസ,ആത്മീയ, സാംസ്കാരിക രംഗങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേരളഭൂഷണം 1944ല്‍ കോട്ടയത്ത് ആരംഭിച്ചത്.
നിരണം സ്വദേശിയാണെങ്കിലും കെ.കെ കുരുവിളയുടെ  പ്രവര്‍ത്തന മേഖല കോട്ടയമായിരുന്നു. മാര്‍ത്തോമ്മാ വൈദിക സെമിനാരിയുടെ ആദ്യ പ്രിന്‍സിപ്പലായും കോട്ടയം എം.റ്റി. സെമിനാരി ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചു. തിരുവിതാംകൂര്‍ പ്രജാസഭയില്‍ അംഗവും ആദ്യകാല തിരുമേനിമാരുടെ സുഹൃത്തും അവരുടെ ഉപദേശകനുമായിരുന്നു.
തിരുവല്ല മാര്‍ത്തോമ്മാ കോളേജ്, മുണ്ടകപ്പാടം അഗതി മന്ദിരം എന്നിവ സ്ഥാപിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ച, സ്വാതന്ത്ര്യ സമര പോരാളിയും മഹാത്മാ ഗാന്ധിയുടെ ശിഷ്യനുമായിരുന്ന കുരുവിള, കേരളഗാന്ധി, ദീനബന്ധു എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. കേരളഭൂഷണം പത്രത്തിന്റെ ആദ്യത്തെ ചീഫ് എഡിറ്ററും കെ.കെ. കുരുവിളയായിരുന്നു.
ആത്മീയ,സാമുദായിക രംഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കേണ്ടി വന്നതിനാല്‍ കേരള ഭൂഷണം  1944ല്‍ത്തന്നെ അദ്ദേഹം കോട്ടയത്തെ പ്രമുഖ വ്യവസായിയും, പ്ലാന്ററുമായ അഞ്ചേരില്‍ എ.വി. ജോര്‍ജ്ജിനു കൈമാറി. എ.വി. ജോര്‍ജ്ജ് സാരഥ്യം ഏറ്റെടുത്തതോടെ പത്രത്തിന്റെ പ്രചാരം വര്‍ദ്ധിച്ചു. മലങ്കര സഭാ കേസില്‍ യാക്കോബായ സഭയോട് ചായ്‌വ് കാട്ടിയതിനാല്‍ ആ സമുദായത്തിന്റെയും, സി.എസ്.ഐ. സഭയുടെയും ഔദ്യോഗിക പത്രമായി കേരളഭൂഷണം അറിയപ്പെട്ടു. കോട്ടയം ജില്ലയില്‍ മാത്രമല്ല മദ്ധ്യതിരുവിതാകൂറിലെ തന്നെ പ്രധാന ഭാഷാ ദിനപത്രമായി കേരളഭൂഷണം വളരെ വേഗം ഉയര്‍ന്നു. മദ്ധ്യതിരുവിതാംകൂറിലെ ആദ്യത്തെ സായാഹ്നപത്രവും കേരള ഭൂഷണം ആണ്.

1959 ഓഗസ്റ്റ് 15ന് എ.വി. ജോര്‍ജ്ജ് നിര്യാതനായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പുത്രന്‍ വര്‍ക്കി ജോര്‍ജ്ജ് പത്രത്തിന്റെ ചുമതല ഏറ്റെടുത്തു. 1959ല്‍ ഇ.എം.എസ് മന്ത്രിസഭക്കെതിരെ കേരളത്തില്‍ ആഞ്ഞടിച്ച വിമോചന സമരത്തിലും 1964ല്‍ കോണ്‍ഗ്രസിലെ പിളര്‍പ്പിനെ തുടര്‍ന്ന് കെ.എം.ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ കേരളാകോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപം പ്രാപിച്ചതിലും കേരളഭൂഷണം നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഗവണ്‍മെന്റിന്റെ നല്ല കാര്യങ്ങളെ പ്രകീര്‍ത്തിക്കുകയും പോരായ്മകളെ തുറന്നു കാട്ടുകയും ചെയ്ത പത്രത്തിന്റെ മുഖ പ്രസംഗവും രാഷ്ട്രീയ അവലോകനവും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് കുടിയേറ്റക്കാരുടെ ദുരിതങ്ങള്‍, ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ പത്രം വഹിച്ച പങ്ക് പ്രശംസാര്‍ഹമായിരുന്നു.
1969ല്‍ കേരള ഭൂഷണം കോട്ടയത്തെ കേരളധ്വനി പത്രത്തിന്റെ ഉടമ കല്ലറയ്ക്കല്‍ ഡോ.ജോര്‍ജ്ജ് തോമസിന് കൈമാറി. കേരളധ്വനി സായാഹ്ന പത്രമായി മാറ്റിക്കൊണ്ട് കേരളഭൂഷണം പ്രഭാതപത്രമായി നിലനിര്‍ത്തി. കേരളത്തിലെ ഭാഷാ ദിന പത്രങ്ങളില്‍ ആദ്യമായി വാരാന്ത്യത്തില്‍  പ്രത്യേക പതിപ്പ് പ്രസിദ്ധീകരണം ആരംഭിച്ചത് കേരളഭൂഷണത്തിലാണ്. പത്രത്തിന്റെ വാരാന്ത്യം ഏറെ സവിശേഷതകള്‍ ഉണ്ടായിരുന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ദിനപത്രം ആദ്യമായി സ്വന്തം വാഹനങ്ങളില്‍ വിതരണക്കാര്‍ക്ക് എത്തിച്ചു കൊടുത്തതിന്റെ അവകാശിയും കേരളഭൂഷണമാണ്. കേരള രാഷ്ട്രീയത്തില്‍ ഏറെ പ്രശോഭിച്ചിരുന്ന വ്യക്തിയാണ് ഡോ.ജോര്‍ജ്ജ് തോമസ്. കല്ലൂപ്പാറ നിയോജകമണ്ഡലത്തെ പല തവണ  പ്രതിനിധീകരിച്ച അദ്ദേഹം നിയമ സഭയില്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഏക മകന്‍ ബിജുവിന്റെ പെട്ടെന്നുള്ള വേര്‍പാടിനെയും പ്രശസ്ത സാഹിത്യകാരിയും പത്രപ്രവര്‍ത്തകയുമായ ഭാര്യ റേച്ചല്‍ തോമസിന്റെ അസുഖത്തെയും തുടര്‍ന്ന് അദ്ദേഹം പത്രത്തിന്റെ പ്രസിദ്ധീകരണം നിര്‍ത്തി വച്ചു.  തുടര്‍ന്ന്  കോഴഞ്ചേരി കലമണ്ണില്‍ കെ.ജെ. ഏബ്രഹാം പത്രം ഏറ്റെടുത്ത്  1989ല്‍ തിരുവല്ലയില്‍ നിന്നു പുനരാരംഭിച്ചു.  ഒരു വര്‍ഷത്തിനു ശേഷം സാങ്കേതിക കാരണങ്ങളാല്‍ പ്രഭാത ദിനപത്രം നിര്‍ത്തിവെച്ച് പത്തനംതിട്ട കേന്ദ്രമാക്കി സായാഹ്ന ദിനപത്രമാക്കി മാറ്റി.
2006ല്‍ കേരളഭൂഷണം പരുമല കടവില്‍ ഡോ. കെ.സി. ചാക്കോയ്ക്ക് കൈമാറി. പുരാതന സംസ്കൃതിയുടെ തായ്‌വേരുകള്‍ ഭൂതകാലത്തിലൂടെ നീണ്ടു പടര്‍ന്നു കിടക്കുന്ന തിരുവിതാകൂറിന്റെ സിരാകേന്ദ്രമായ തിരുവല്ലയില്‍ നിന്നു കേരളഭൂഷണം പുതിയ രൂപത്തിലും പുതിയ ഭാവത്തിലും നിശ്ചയ ദാര്‍ഢ്യത്തോടുകൂടി അദ്ദേഹം 2008 ഏപ്രില്‍ 14ന് വിഷുദിനത്തില്‍ സായാഹ്ന ദിനപത്രമായി പുനഃപ്രകാശനം ചെയ്തു. ഒരു വര്‍ഷത്തിനു ശേഷം, 2009 ഏപ്രില്‍ 14ന് പത്രത്തെ പ്രഭാത ദിനപത്രമാക്കി മാറ്റി.

അധഃസ്ഥിതരുടെയും  പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ശബ്ദമില്ലാത്തവരുടെയും ശബ്ദമാകാനാണ് കേരളഭൂഷണം ഇഷ്ടപ്പെടുന്നത്.
മറുനാടന്‍ മലയാളികളില്‍ ശ്രദ്ധേയനായ സാംസ്കാരിക പ്രവര്‍ത്തകന്‍ കൂടിയായ ഡോ.കെ.സി.ചാക്കോയുടെ ഉടമസ്ഥതയില്‍ കൂടുതല്‍ ഉയരങ്ങള്‍ തേടുകയാണ് കേരളഭൂഷണം. മദ്ധ്യ തിരുവിതാംകൂറിലെ ജീവിതങ്ങള്‍ക്ക് പ്രധാന്യം നല്‍കിക്കൊണ്ടാണ് കേരളഭൂഷണത്തിന്റെ യാത്ര. അവരുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ എന്നും ശ്രദ്ധാലുവാണിദ്ദേഹം. പുതിയ മട്ടില്‍ കേരളഭൂഷണം പ്രസിദ്ധീകരിക്കുമ്പോള്‍ ഡോ. കെ.സി. ചാക്കോയ്ക്ക് കുറെ ലക്ഷ്യങ്ങളുണ്ട്.

മദ്ധ്യ തിരുവിതാംകൂറിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി, പ്രവാസി മലയാളികളുടെ മുഖ്യ വക്താവായി അവരെയും അവരുടെ കൂട്ടായ്മകളെയും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുക, അടിച്ചമര്‍ത്തപ്പെട്ടവരും പ്രതികരിക്കാത്തവരുമായ ന്യൂന പക്ഷങ്ങളുടെയും സാധാരണക്കാരുടെയും ശബ്ദത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുക, സാംസ്കാരികമായി അധോതലങ്ങളില്‍ കഴിയുന്ന നിസ്സഹായരിലേക്കും സാമൂഹിക വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, അവരുടെ വികസനത്തില്‍ പങ്കാളിയാവുക, മത സൗഹാര്‍ദ്ദത്തിനു വേണ്ടി നിലകൊള്ളുക, പാരമ്പര്യമൂല്യങ്ങളും സാംസ്കാരവും ശക്തിപ്പെടുത്തുക, സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളിലും കേരളത്തിന്റെ വികസനത്തിലും പങ്കാളിയാവുക, കൃഷിക്കും വ്യവസായത്തിനും പ്രോത്സാഹനം നല്‍കുക, പ്രാദേശിക വാര്‍ത്തകള്‍ക്ക് പ്രാമുഖ്യവും ദൈനം ദിന വാര്‍ത്തോവലോകനവും നല്‍കുക, 21ാം നൂറ്റാണ്ടിന്റെ മാറ്റങ്ങളെ ഉള്‍ക്കൊള്ളുക തുടങ്ങിയ ഭാവനാത്മകവും വിപ്ലവകരവുമായ ലക്ഷ്യങ്ങളാണ് ഡോ. കെ.സി. ചാക്കോ കേരളഭൂഷണത്തിലൂടെ ഉന്നം വയ്ക്കുന്നത്.
മുഖ്യ ലക്ഷ്യങ്ങള്‍

1. മദ്ധ്യ തിരുവിതാകൂറിന്റെ സമഗ്ര വികസനം
2. പൈതൃകങ്ങളുടെയും സാംസ്കാരിക തനിമകളുടെയും പരിപോഷണം
3. വ്യവസായ സംരംഭങ്ങള്‍ക്കു പിന്തുണ
4. കാര്‍ഷിക മേഖലയ്ക്കു പരിഗണന
5. സാമുദായിക ഐക്യത്തിനു പ്രോത്സാഹനം

സവിശേഷതകള്‍
1. പ്രാദേശിക വികസനത്തിനു പരിഗണന
2. പ്രവാസികളുടെ സ്വപ്നങ്ങളുടെയും വികാരങ്ങളുടെയും ആവിഷ്കാരം
3. പ്രവാസി സംഘടനകളുടെ ഏകോപനം
4. പ്രവാസി ഭാവിതലമുറകളുടെ മാതൃഭാഷാധ്യാപനവും ബോധവല്‍ക്കരണവും
5. മറുനാടന്‍ മലയാളികളുടെ ജീവിതത്തിന്റെ പ്രതിഫലനം
6. മാനവികതയ്ക്ക് മുന്‍തൂക്കം
7. ശബ്ദമില്ലാത്തവരുടെ ശബ്ദം

ഡോ.കെ.സി.ചാക്കോ (Managing Director), ഒരു രൂപരേഖ

Click to Enlarge!

കേരളത്തിലെ ആദ്ധ്യാത്മിക കേന്ദ്രങ്ങളിലൊന്നായ പരുമലയിലെ പുരാതന ഓര്‍ത്തഡോക്‌സ് കാര്‍ഷിക കുടുംബമായ കടവില്‍ കുടുംബത്തിലാണ് ഡോ. കെ.സി.ചാക്കോയുടെ ജനനം. നിരണം സെന്റ് മേരീസ് ഹൈസ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും, ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ നിന്ന് ബിരുദവും, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് വൈദ്യ ശാസ്ത്രത്തില്‍ ബിരുദവും നേടി. ഇപ്പോള്‍ ഫിസിഷ്യനായി ഖത്തറിലെ ഹമദ് ജനറല്‍ ഹോസ്പിറ്റലില്‍ (www.hmc.org.qa) സേവനം അനുഷ്ഠിക്കുന്നു.
സാമൂഹിക, സാസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായ അദ്ദേഹം ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫണ്ട് (ഐ.സി.ബി.എഫ്.)(www.icbfqatar.org),  ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ.സി.സി) (www.iccqatar.com) എന്നിവയുടെ സ്ഥാപകാംഗമാണ്. ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിന്റെ (www.idealschool.edu.qa) സ്ഥാപക എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ മെമ്പര്‍,  ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്റ് ആര്‍ട്‌സ് സൊസൈറ്റിയുടെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍,  ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ്ബ് അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. ഫ്രണ്ട്‌സ് ഓഫ് തിരുവല്ലായുടെ (www.friendsofthiruvalla.com) മുഖ്യ രക്ഷാധികാരി കൂടിയാണിദ്ദേഹം. പവര്‍ വിഷന്‍ ചാനലിന്റെ (www. powervisiontv.or-g)യും  ഓര്‍ത്തഡോക്‌സ് ടെലിവിഷന്റെ (www.orthodoxtv.in)യും ഡയറക്ടര്‍ ബോര്‍ഡംഗമാണ്. കടവില്‍ ഹോള്‍ഡിംഗ്‌സ് െ്രെപവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ കടവില്‍ ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റി എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.
അദ്ദേഹത്തിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണപിന്തുണയുമായി ഭാര്യ ഡോ.ചിന്നമ്മ ചാക്കോ ഒപ്പമുണ്ട്. വിവാഹിതരായ നാല് പെണ്‍മക്കളും അവരുടെ ഭര്‍ത്താക്കന്‍മാരും  ഏക മകനും ഭാര്യയും ഡോക്ടര്‍മാരായി സേവനം അനുഷ്ഠിക്കുന്നു.
രണ്ടാമത്തെ മകളും ഭര്‍ത്താവും, ഏക മകനും ഭാര്യയും യുഎസ്എയില്‍ ഉന്നത വിദ്യാഭ്യാസം തുടരുന്നു. മറ്റു മക്കളും ഭര്‍്ത്താക്കന്മാരും ഖത്തറില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ മാതാപിതാക്കളോടൊപ്പം സേവനമനുഷ്ഠിക്കുന്നു.
ഡോ.കെ.സി ചാക്കോയുടെ  ഉടമസ്ഥതയില്‍ കേരളഭൂഷണം പുതിയ കെട്ടിലും മട്ടിലും, പാരമ്പര്യത്തിന്റെ മഹിമയും മലയാളക്കരയുടെ തനിമയും പേറി പുനഃപ്രസിദ്ധീകരണത്തിന്റെ അഞ്ചാം വര്‍ഷത്തിലൂടെ കടന്നു പോവുകയാണ്.

ഡോ.അമിത് ജോര്‍ജ് ജേക്കബ്(Deputy Managing Director)

Click to Enlarge!

ഡോ.കെ.സി ചാക്കോയുടെ ഏകമകനാണ്. ദോഹയില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം ദോഹയിലെ എംഇഎസ് ഇന്ത്യന്‍ സ്കൂളില്‍. തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടി. ഇപ്പോള്‍ അമേരക്കയിലെ ചിക്കാഗോയില്‍ ജനറല്‍ മെഡിസിനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്. ഭാര്യ ഡോ. അമൃത മേരി ജേക്കബും അതേ ആശുപത്രിയില്‍ പഠനം തുടരുന്നു.
മാധ്യമപ്രവര്‍ത്തനത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മാതാപിതാക്കളേക്കാളുപരി താത്പര്യം കാണിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 337
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 296
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 452
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 427
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 300

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in