Home » വാര്‍ത്തകള്‍
പരുമല ഇരുട്ടില്‍; കരാറുകാര്‍ ഇല്ലാത്തതിനാലെന്ന് പഞ്ചായത്ത്
Category :- വാര്‍ത്തകള്‍ Author :- Roshan George 
Posted on October 3, 2012, 12:23 pm

പരുമല ഇരുട്ടില്‍; കരാറുകാര്‍ ഇല്ലാത്തതിനാലെന്ന് പഞ്ചായത്ത്

കടപ്രഗ്രാമപഞ്ചായത്തില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് കരാറുകാരെ ലഭിക്കാത്തതിനാല്‍ പ്രധാന പാതയോരങ്ങള്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ ഇരുട്ടിലാണ്. സംസ്ഥാനത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ പരുമലയിലും ഇരുള്‍ വ്യാപിച്ചിട്ട് മാസങ്ങളായി.
മാന്നാര്‍ മുതല്‍ ആശുപത്രി ജംഗ്ഷന്‍ വരെയുള്ള തീര്‍ത്ഥാടന പാതയില്‍ പോലും വെളിച്ചമില്ലാതിയിട്ടും  പഞ്ചായത്ത് അധികൃതര്‍ക്ക് യാതൊരു കുലക്കവുമില്ല. മറ്റൊരു പ്രധാന പാതയായ പരുമല പള്ളി-പനയന്നാര്‍കാവ് റോഡിലും വെളിച്ചമില്ലാതായിട്ട് മാസങ്ങളായി.
കരാര്‍ എടുക്കുവാന്‍ ആളില്ലാത്തതാണ് തെരുവ് വിളക്കുകള്‍ സ്ഥാപിക്കുവാന്‍ കഴിയാത്തതെന്നാണ് പഞ്ചായത്ത് അധികൃതരുടെ ഭാഷ്യം. എന്നാല്‍ വന്‍തോതില്‍ കമ്മീഷ്ന്‍ ചോദിക്കുന്നതാണ് കരാര്‍ എടുക്കുവാന്‍ തടസമാകുന്നതെന്ന് ചില കരാറുകാര്‍ പറയുന്നു.
മറ്റ് ഗ്രാമപഞ്ചായത്തുകളില്‍ കരാര്‍ എടുത്ത് ചെയ്യുന്നവര്‍ തന്നെ ഇവിടെയും കരാര്‍ എടുക്കുവാന്‍ തയ്യാറായി എത്തുകയും ന്യായമായ കമ്മീഷന്‍ വരെ നല്‍കുവാന്‍ തയ്യാറായിട്ടും അധികൃതര്‍ കരാര്‍ നല്‍കുവാന്‍ തയ്യാറാകുന്നില്ലെന്നാണ് ചിലരുടെ ആക്ഷേപം.
അധിക കമ്മീഷന്‍ നല്‍കി കരാര്‍ എടുത്താല്‍ വലിയ നഷ്ടമാകും ഉണ്ടാകുന്നതെന്നാണ് ഇവരുടെ വാദം. പഞ്ചായത്ത് അധികൃതരും കരാറുകാരും തമ്മില്‍ കമ്മീഷന്റെ പേരില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കാത്തത് നാട്ടുകാരോടും തീര്‍ത്ഥാടകരോടും കാണിക്കുന്ന ക്രൂരതയാണ്.
പരുമല പെരുന്നാളിന് ഇനി ഒരു മാസം മാത്രം ഉള്ളപ്പോഴും അധികൃതര്‍ കാട്ടുന്ന അവഗണനയ്‌ക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

Tagged Keywords: Electricity, Parumala
1
Comment(s)
PAID NEWS
MR. ROSHAN...THANKALKK AARANU EE VAARTHA PARANJU THANNATHU ...VASTHUTHAKKU NIRAKKATHA KAARYANGAL AVATHARIPPIKKUNNATHU SHARIYAANO?
Posted by : RATHEESH K  
Posted on : November 23, 2012, 5:01 pm
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 3
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 1
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 6
കന്യകാ ചർമം പൊട്ടിയവൾ പിഴച്ചവളോ?
നേരം പുലർന്നു മണിയറയി....
Page Views: 6
മറൈന്‍ഡ്രൈവിലെ 'കുടചൂടി പ്രേമം'
90% ശതമാനവും പ്രായപൂർത്....
Page Views: 4

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in