Home » മറ്റുള്ളവ
സ്‌കൂള്‍ അധികൃതര്‍ സൗകര്യമൊരുക്കിയില്ല; എല്‍ ഡി ക്ലര്‍ക്ക് പരീക്ഷ മുടങ്ങി
Category :- മറ്റുള്ളവ Author :- Roshan George 
Posted on October 3, 2012, 1:50 pm

സ്‌കൂള്‍ അധികൃതര്‍ സൗകര്യമൊരുക്കിയില്ല; എല്‍ ഡി ക്ലര്‍ക്ക് പരീക്ഷ മുടങ്ങി

 

Click to Enlarge!

Date: 19-05-2011

അടിസ്ഥാന സൗകര്യമൊരുക്കാത്ത അധികൃതരുടെ അനാസ്ഥയില്‍ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്  പി എസ് സി പരീക്ഷ മാറ്റി. പരുമല ഗുഡ്‌ഷെപ്പേര്‍ഡ് ഇംഗ്ലീഷ്മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കാനിരുന്ന എല്‍ ഡി ക്ലര്‍ക്ക്  പരീക്ഷയാണ്  മാറ്റി വച്ചത്. 

ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 340 ഉദ്യോഗാര്‍ഥികള്‍ക്കാണ് പരുമല സെന്റര്‍ അനുവദിച്ചിരുന്നത്. ഇതനുസരിച്ച്  ഉദ്യോഗാര്‍ഥികള്‍ നേരത്തെ തന്നെ  എത്തിയിരുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഹാളിനുള്ളില്‍ പ്രവേശിക്കണമെന്നും രണ്ട് മുതല്‍ പരീക്ഷ തുടങ്ങുമെന്നുമായിരുന്നു അറിയിപ്പ്. ഉദ്യോഗാര്‍ഥികള്‍ എത്തിയപ്പോള്‍ ക്ലാസ് മുറികള്‍ എല്ലാം അടഞ്ഞ് കിടക്കുന്നതായാണ് കണ്ടത്. ഉദ്യോഗാര്‍ഥികള്‍ എത്തിയപ്പോള്‍ മാത്രമാണ് ക്ലാസ് മുറികള്‍ തുറന്ന് ഡസ്‌ക്കും ബഞ്ചും പിടിച്ചിടാന്‍ തുടങ്ങിയത്. അപ്പോഴേക്കും രണ്ട് മണി കഴിഞ്ഞിരുന്നു. എല്‍ കെ ജി വരെയുള്ള ക്ലാസുകളിലെ ചെറിയ കസേരകള്‍ വരെ നിരത്തിയിട്ടും മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കാന്‍ കഴിഞ്ഞില്ല. ഉദ്യോഗാര്‍ഥികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ മാന്നാറിലുള്ള ഹയറിംഗ് സെന്ററില്‍ എത്തി മേശയും കസേരയും വാടകയ്ക്ക് കൊണ്ടു വന്നു. അപ്പോഴേക്കും മൂന്ന് മണി കഴിഞ്ഞിരുന്നു. 
കസേരയുടേയും ഡസ്‌ക്കിന്റെയും പ്രശ്‌നം പരിഹരിച്ചപ്പോള്‍ പരീക്ഷാ ഡ്യൂട്ടിക്ക് നില്‍ക്കാന്‍ ആളെ തിരക്കി സ്‌കൂള്‍ അധികൃതര്‍ പരക്കം പാഞ്ഞു. ഉദ്യോഗാര്‍ഥികളുടെ കൂടെ വന്ന പലരോടും പരീക്ഷാഡ്യൂട്ടി ചെയ്യാന്‍ ആവശ്യപ്പെട്ടത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായി. സംഭവമറിഞ്ഞ് പി എസ് സി ജില്ലാ ഓഫീസര്‍ അടക്കമുള്ളവര്‍ എത്തി ഉദ്യോഗാര്‍ഥികളുമായി സംസാരിച്ച് പരുമല സെന്റെറിലെ പരീക്ഷ മാറ്റിവച്ചതായി അറിയിച്ചു. എന്നാല്‍ ഇന്നലെ നടന്ന മുഴുവന്‍ പരീക്ഷകളും മാറ്റി വയ്ക്കണമെന്ന് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുകയും പി എസ് സി അധികൃതര്‍ക്ക് എഴുതി നല്‍കുകയും ചെയ്തു. പി എസ് സി ഉദ്യോഗസ്ഥരെയും സ്‌കൂള്‍ അധികൃതരേയും മണിയ്ക്കൂറുകളോളം ഇവര്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. തിരുവല്ല സി ഐ സക്കറിയാ മാത്യു, എസ് ഐ വിനോദ് കൃഷിണന്‍, പുളിക്കീഴ് എസ് ഐ കെ ടി വിജയന്‍, കടപ്ര ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ ജെ സെബാസ്റ്റ്യന്‍ എന്നിവര്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തി ശാന്തരാക്കുകയായിരുന്നു. തുടര്‍ന്ന്  പി എസ് സി ഉദ്യോഗസ്ഥരെ പൊലീസ് സംരക്ഷണത്തില്‍ പോദ്യപേപ്പറുകളുമായി തിരിച്ചയച്ചു. സ്‌കൂള്‍ അധികൃരുടെ അനാസ്ഥയാണ് എല്ലാത്തിനും കാരണമെന്ന് ജില്ലാ പി എസ് സി ഓ ഫീസര്‍ ശരത് ചന്ദ്രന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
Tagged Keywords: LDC, Parumala, PSC Exam
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 337
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 298
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 455
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 428
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 304

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in