Home » ലേഖനങ്ങള്‍
നമ്മുടേതിനെക്കാൾ മെച്ചപ്പെട്ട ദൈവത്തിന്റെ സ്വപ്നങ്ങൾ...
Category :- ലേഖനങ്ങള്‍ Author :- Fr. Johny Chittemariyil 
Posted on November 17, 2013, 6:40 pm

ഒരു മലമുകളിൽ മൂന്ന് വൃക്ഷങ്ങൾ ഉണ്ടായിരുന്നു. അവർ മൂവരും തങ്ങളുടെ ജീവിത സ്വപ്നങ്ങൾ പങ്ക് വയ്ക്കാൻ തുടങ്ങി.
ആദ്യത്തെ വൃക്ഷം പറഞ്ഞു: എനിക്ക് സ്വർണ്ണാഭരനങ്ങളൊടും രത്നങ്ങളോടുമാണ്‌ ഇഷ്ടം. അതിനാൽ എനിക്ക് അവയൊക്കെ സൂക്ഷിക്കുന്ന ആഭരണ ചെപ്പാവാനാണിഷ്ടം.

രണ്ടാമത്തെ മരം പറഞ്ഞു: എനിക്ക് കടലിലൂടെ ഒഴുകുന്ന കൂറ്റൻ കപ്പലാവാനാണ്‌ മോഹം. രാജക്കന്മാരെയും പ്രഭുക്കന്മാരെയും വഹിച്ച് കടലിലൂടെ നീങ്ങുന്ന കപ്പൽ.

മൂന്നാമത്തെ വൃക്ഷം പറഞ്ഞു: എന്റെ സ്വപ്നം മറ്റൊന്നാണ്‌. ഈ മലമുകളിൽ നിന്ന് എനിക്ക് എങ്ങോട്ടും പോവണ്ട. ഇവിടെയായിരുന്നു കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ വൃക്ഷമായി നില്ക്കണം.

സ്വപ്നങ്ങളുടെ പങ്ക് വയ്ക്കലിന്‌ ശേഷം കുറൈ ദിവസങ്ങൾ കഴിഞ്ഞു. ഒരു ദിവസം മരം വെട്ട് കാരായ മൂന്ന്‌ പേർ ആ മരങ്ങൾക്കടുത്തെത്തി.

ആദ്യത്തെയാൾ ആദ്യമരം മുറിച്ചിട്ടു. അപ്പൊൾ മരം സന്തോഷത്തോടെ പറഞ്ഞ്: ഭാഗ്യം ഞാനിതാ നിധി സൂക്ഷിക്കുന്ന ഒരു വലിയ പേടകമാവാൻ പോകുന്നു...

രണ്ടാമത്തെയാൾ അടുത്ത മരം മുറിച്ചിട്ടു. ആ മരവും സന്തോഷത്തോടെ പറഞ്ഞു: മഹാഭാഗ്യം ഞാനിതാ ഒരു കൂറ്റൻ കപ്പലാകാൻ പോകുന്നു...

മൂന്നാമത്തെയാൾ മൂന്നാമത്തെ മരത്തിനടുത്തെത്തി. ആ മരം തേങ്ങി... ഹൊ എന്നെ മുറിക്കരുതേ എനിക്ക് ഈ മലമുകളിലെ വലിയ വൃക്ഷമാവണം.... പക്ഷേ മൂന്നാമത്തെയാൾ അതിനെയും മുറിച്ച് വീഴ്ത്തി

മുറിച്ച് വീഴ്ത്തപ്പെട്ട മരങ്ങൾ ഒരോ പ്രദേശത്തെത്തി. ആദ്യത്തെ മരത്തിൽ നിന്ന് ഒരു പുൽത്തൊട്ടി രൂപപ്പെട്ടു. അതിന്‌ സങ്കടമായി. നിധി സൂക്ഷിക്കുന്ന പേടകമാവാൻ ആഗഹിച്ചപ്പോൾ ഒരു പുൽത്തൊട്ടിയായി...

രണ്ടാമത്തെ മരത്തിൽ നിന്ന് ഒരു ചെറിയ വഞ്ചി രൂപപ്പെട്ടു... അതിനും വിഷാദമായി, കൂറ്റൻ കപ്പലാകാൻ ആഗ്രഹിച്ചിട്ട് ഒരു ചെറിയ വഞ്ചിയിലൊതുങ്ങി...

മൂന്നാമത്തെ മരം നീളമുള്ള കഷ്ണങ്ങളാക്കി കുരിശുണ്ടാക്കുന്ന പണിപുരയിൽ സൂക്ഷിക്കപ്പെട്ടു. മൂന്ന് മരങ്ങൾ... മൂന്ന് തരം മോഹങ്ങൾ.... ആ മോഹങ്ങളൊക്കെ വെറും സ്വപ്നങ്ങളായി മാത്രം അവശേഷിപ്പിച്ചുള്ള അന്ത്യം.

അങ്ങിനെയിരിക്കെ, ഒരു രാത്രിയിൽ ആദ്യമരത്തിൽ നിന്നുളവായ പുൽത്തൊട്ടിയുടെ മുകളിൽ ഒരു നക്ഷത്രം തെളിഞ്ഞു. നിമിഷങ്ങൾക്കകം കന്യകാ മാതാവും യൗസേപ്പും പിള്ളകച്ചയിൽ പൊതിഞ്ഞ ഉണ്ണി ഈശോയെ ആ പുൽത്തൊട്ടിയിൽ കിടത്തി. പുൽത്തൊട്ടി കോരിതരിച്ചു. എറ്റവും അമൂല്യനിധിയായ ദൈവപുത്രനെ ഉൾകൊള്ളാൻ സാധിച്ചതിന്റെ സന്തോഷം.....!

ഈ സംഭവം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം, ഒരു ഗുരുവും ശിഷ്യരും രണ്ടാമത്തെ മരത്തിൽ നിന്ന് ഉരുവായ വഞ്ചിയിൽ കയറി ഗലീലിയ തടാകത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു. ഉടൻ കൊടുങ്കാറ്റ് വീശി... തിരമാലകൾ ഉയർന്നു... വഞ്ചി മുങ്ങുമെന്ന സ്ഥിതിയായി. ഉറങ്ങി കിടന്ന ഗുരു എഴുന്നേറ്റ് കാറ്റിനെ ശാന്തമാക്കി. രാജാക്കന്മാരെ വഹിക്കാൻ ആഗ്രഹിച്ച വഞ്ചി രാജാധിരാജനായ യേശുവിനെ സംവഹിക്കാൻ സാധിച്ചതിൽ ദൈവത്തെ സ്തുതിച്ചു....!

വീണ്ടും കുറൈ വർഷങ്ങൾക്ക് ശേഷം, ഒരു വെള്ളിയാഴ്ച കുറൈപേർ മൂന്നാമത്തെ മരത്തിന്റെ നീളമുള്ള രണ്ട് കഷ്ണങ്ങൾ എടുത്ത് ഒരു കുരിശുണ്ടാക്കി അതിൽ യേശുവിനെ തറച്ചു. മലമുകളിൽ എറ്റവും ഉയരത്തിൽ നില്ക്കാൻ ആഗ്രഹിച്ച മരമിതാ അതിനെക്കാൾ ഉയരത്തിൽ ലോകം മുഴുവൻ കാണെ ഇത ദൈവപുത്രന്‌ താങ്ങായി നില്ക്കുന്നു. അതോർത്ത് ആ മരവും കണ്ണുനീർ പൊഴിച്ചു.....!

അതെ മൂന്ന് മരങ്ങൾ... മൂന്ന് തരം സ്വപ്നങ്ങൾ എന്നാൽ ആ സ്വപ്നങ്ങൾ തച്ചുടയ്ക്കപെട്ടെന്ന് ആദ്യം തോന്നി. എന്നാൽ അവരുടെ സ്വപ്നങ്ങളെക്കാൾ ഉയർന്ന തലത്തിൽ കാര്യങ്ങൾ മാറി മറിയുന്ന കാഴ്ച പോലെ തന്നെ നമ്മുടെ ജീവിതവും....

നമ്മുടെ സ്വപനങ്ങൾ സാക്ഷാതകരിക്കാതെ പോവുമ്പോൾ നിരാശപ്പെടുകയല്ല വേണ്ടത് മറിച്ച് ദൈവത്തിന്റെ പദ്ധതിയുടെ പൂർത്തികരണത്തിനായുള്ള പ്രതീക്ഷയോടെയുള്ള കാത്തിരിപ്പാണ്‌ വേണ്ടത്. അത് നമ്മുടെ സ്വപ്നത്തെക്കാൾ മികച്ചതായിരിക്കും..

Tagged Keywords:  Fr. Johny Chittemariyil
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 286
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 259
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 384
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 372
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 261

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in