Home » ലേഖനങ്ങള്‍
ദൈവത്തിന്റെ കണ്ണുകളെ മറയ്ക്കാൻ ആർക്കും കഴിയില്ല.
Category :- ലേഖനങ്ങള്‍ Author :- Fr. Johny Chittemariyil 
Posted on November 17, 2013, 6:51 pm

വിനോദസഞ്ചാര കേന്ദ്രത്തിനടുത്ത് പുതുതായി നിർമ്മിക്കുന്ന ദേവാലയത്തിന്റെ മുഖവാരത്തിൽ സ്ഥാപിക്കുന്നതിനുള്ള വിശുദ്ധന്റെ പ്രതിമ നിർമ്മിക്കുകയായിരുന്നു ശില്പി. അതിനിടയിലാണ് ഏതാനും വിനോദസഞ്ചാരികൾ അവിടേക്ക് വന്നത്. അവർ നോക്കിയപ്പോൾ അതേ വിശുദ്ധന്റെ നിർമ്മാണം പൂർത്തിയായ മറ്റൊരു പ്രതിമ സമീപത്തുണ്ടായിരുന്നു. ''എന്തിനാണ് രണ്ട് പ്രതിമകൾ?'' അവർ ചോദിച്ചു.

''ആദ്യത്തേതിന്റെ നിർമ്മാണം പൂർത്തിയായപ്പോൾ അബദ്ധവശാൽ ചെറിയൊരു പോരായ്മ സംഭവിച്ചു. അതിനാൽ മറ്റൊന്ന് നിർമിക്കുകയാണ്.'' ശില്പി പറഞ്ഞു.
അതു കേട്ടപ്പോൾ സഞ്ചാരികൾ ആ പ്രതിമ ഒന്നുകൂടി ശ്രദ്ധിച്ചുനോക്കി. പക്ഷേ, അവർക്ക് കുറവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

''എവിടെയാണ് ഇതിന് കുഴപ്പം സംഭവിച്ചത്?'' മൂക്കിന്റെ ഉൾവശത്തേക്ക് ചൂണ്ടിയിട്ട് ശില്പി പറഞ്ഞു, ''ആ ഭാഗത്ത് മിനുക്കുപണി നടത്തുമ്പോൾ അറിയാതെ അടർന്നിട്ടുണ്ട്. വളരെ ശ്രദ്ധിച്ചു നോക്കിയാൽമാത്രമേ അതു മനസിലാകുകയുള്ളൂ.''

''ഈ പ്രതിമ മുപ്പത് അടിയെങ്കിലും ഉയരത്തിലല്ലേ സ്ഥാപിക്കുന്നത്? അപ്പോൾ മറ്റൊരാൾക്കും ഈ പോരായ്മ തിരിച്ചറിയാൻ കഴിയില്ലല്ലോ.'' അവർ ചോദിച്ചു.
''മറ്റാരും മനസിലാക്കിയില്ലെങ്കിലും അതിന് പോരായ്മയുണ്ടെന്ന് എനിക്കറിയാം.'' ശില്പി പറഞ്ഞു.

ഏല്പിക്കപ്പെട്ട ഉത്തരവാദിത്വം കൃത്യതയോടെ നിർവഹിക്കണം. വീഴ്ചകൾ മനുഷ്യരുടെ മുൻപിൽ മറച്ചുപിടിക്കാൻ സാധിച്ചാലും ദൈവത്തിന്റെ കണ്ണുകളെ മറയ്ക്കാൻ ആർക്കും കഴിയില്ല.

Tagged Keywords:  Fr. Johny Chittemariyil
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 204
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 207
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 263
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 262
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 206

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in