Home » ലേഖനങ്ങള്‍
പ്രാര്‍ത്ഥിക്കാന്‍ പള്ളിയില്‍ പോകണമോ ...?
Category :- ലേഖനങ്ങള്‍ Author :- Fr. Johny Chittemariyil 
Posted on November 17, 2013, 7:01 pm

പ്രാര്‍ത്ഥിക്കാന്‍ പള്ളിയില്‍ പോകണമോ? വീട്ടിലിരുന്നു പ്രാര്‍ത്ഥിച്ചാലും ദൈവം കേള്‍ക്കില്ലേ ? പിന്നെ എന്തിനാണ് എന്നും വേഷംകെട്ടി പള്ളിയില്‍ പോകുന്നത് ? പലരില്‍നിന്നും പലപ്പോഴും കേട്ടിട്ടുള്ള ഒരു ചോദ്യമാണിത്.
പ്രാര്‍ത്ഥിക്കുന്നതിനായി ക്രിസ്ത്യാനികള്‍ മാത്രമല്ല മറ്റുമതസ്ഥരും അവരുടെ പള്ളികളിലും അമ്പലങ്ങളിലുമൊക്കെ പോകാറുണ്ട്. അപ്പോള്‍പിന്നെ പള്ളികളിലും അമ്പലങ്ങളിലുമൊക്കെ കുടികൊള്ളുന്ന ഒരു ദിവ്യ ചൈതന്യമുണ്ടെന്നു വ്യക്തമാണ്.ഈശോ പറയുന്നു "അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം".(മത്തായി 11:28). ജീവിതക്ലേശങ്ങളാലും, രോഗപീഡകളാലും വലയുന്നവരേയും, പാപഭാരത്താല്‍ നെഞ്ചുരുകികരയുന്നവരേയും നല്ലിടയന്‍ സ്നേഹസാന്ത്വനത്തിനായി മാടിവിളിക്കുന്നു.സങ്കിര്‍ത്തകന്‍ പറയുന്നു "അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി അവര്‍ ലജ്ജിതരാവുകയില്ല"( സങ്കി; 33:5).

ദേവാലയത്തിലെ ശാന്തതയും പരിശുദ്ധിയും മനസ്സിന് അവര്‍ണ്ണനീയമായ ശാന്തിയും സമാധാനവും നല്‍കുന്നവയാണ്.ആ ദിവ്യസക്രാരിയിലേക്ക്, യേശുനാഥന്‍റെ മുഖത്തേക്ക് അല്പനേരം നോക്കിയിരുന്നാല്‍ മനസ്സിന്‍റെ നൊമ്പരങ്ങള്‍ മഞ്ഞുപോലെ ഉരുകി ഇല്ലാതാകും. നമ്മുടെ ദുഃഖങ്ങളും, വേദനകളും,പ്രയാസങ്ങലുമെല്ലാം ഇറക്കിവയ്ക്കാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലമാണ് ദിവ്യസക്രാരി. എല്ലാം തുറന്നുപറയാവുന്ന നല്ല സുഹൃത്താണ് യേശുനാഥന്‍.'' ഹൃദയം നുറുങ്ങിയവര്‍ക്ക് കര്‍ത്താവ്‌ സമീപസ്ഥനാണ്, മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുന്നു.( സങ്കി- 34:)

ഒരു പ്രവാസിയുടെ ഹൃദയനൊമ്പരം മുന്‍പ് വായിച്ചത് ഓര്‍മ്മ വരുന്നു. വര്‍ഷത്തിലൊരിക്കലോ, ചിലപ്പോള്‍ രണ്ടുംമൂന്നും വര്‍ഷങ്ങള്‍ കൂടുമ്പോഴോ നാട്ടിലെത്തുമ്പോള്‍ മാത്രം സാധ്യമാകുന്ന കൂദാശാനുകരണങ്ങളും ബലിയര്‍പ്പണവും അവനിലുണ്ടാക്കുന്ന മാനസികസംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും. ... വായിച്ചപ്പോള്‍ എനിക്കും തോന്നി എല്ലാം ശരിയാണെന്ന്.

നാം എത്രയെല്ലാം സമ്പാദിച്ചാലും, എന്തുമാത്രം നേട്ടങ്ങള്‍ ഉണ്ടായാലും ഉള്ളിന്റെയുള്ളില്‍ ഒരു ശൂന്യത അനുഭവപ്പെടാറില്ലെ? എന്തിനോ വേണ്ടിയുള്ള ഒരു ദാഹം ബാക്കി നില്‍ക്കുന്നു ..ഉയരങ്ങള്‍ ഓടിക്കയറിയപ്പോള്‍ ഉടയവനെ മറന്നുപോയ നിമിഷങ്ങള്‍ ......ശൂന്യമായ ആത്മാവിന്‍റെ നിക്ഷേപ പാത്രം ...... അവിടെ എന്നും കുറവുകളുടെ കണക്കുകള്‍ മാത്രം.

ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം അവന്‍റെ ഏറ്റവുംവലിയ പ്രാര്‍ത്ഥനയാണ്‌ വിശുദ്ധ കുര്‍ബാന.ജീവിക്കുന്ന ക്രിസ്തു മനുഷ്യഹൃദയത്തിലേക്ക് കടന്നുവരുന്നത് വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ ആണ്. ദേവാലയത്തിലെ ദിവ്യ സക്രാരിയില്‍ ജീവിക്കുന്ന ക്രിസ്തു തിരുവോസ്തി രൂപനായി എപ്പോഴും ഉണ്ട്. അതാണ്‌ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കുമ്പോള്‍ വിടുതലും ആശ്വാസവും കിട്ടുന്നത്. നമുക്ക് എപ്പോള്‍ വേണമെങ്കിലും പ്രാര്‍ത്ഥിക്കാം,എങ്ങനെ വേണേലും പ്രാര്‍ത്ഥിക്കാം. വീട്ടിലിരുന്നു പ്രാര്‍ത്ഥിച്ചാലും ദൈവം കേള്‍ക്കില്ലേ എന്നു ചോദിക്കാം.... തീര്‍ച്ചയായും ദൈവം കേള്‍ക്കും. പക്ഷെ പ്രാര്‍ത്ഥനയ്ക്ക് പൂര്‍ണ്ണത വരുന്നത് ജീവിക്കുന്ന ദൈവത്തിന്‍റെ സാന്ന്യധ്യമുള്ള ദേവാലയത്തില്‍ പോയി പ്രാര്‍ത്ഥിക്കുമ്പോള്‍ ആയിരിക്കും...

ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 337
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 297
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 454
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 427
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 302

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in