Home » ലേഖനങ്ങള്‍
ക്ഷമ തുളുമ്പുന്ന മനസ്സ് .
Category :- ലേഖനങ്ങള്‍ Author :- Fr. Johny Chittemariyil 
Posted on November 17, 2013, 7:07 pm

ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിപാര്‍ത്ത ഒരു വെള്ളക്കാരന്റെ വീട്ടുവളപ്പില്‍ ഒരു നീഗ്രോ അവരറിയാതെ കയറി.ഈ കുറ്റത്തിന് അയാള്‍ ആ നീഗ്രോയുടെ കൈപ്പത്തി വെട്ടിമാറ്റി.വീട്ടുവളപ്പില്‍ കയറിയതില്‍ യാതൊരു ദുരുദ്ദേശവും തനിക്കില്ലായിരുന്നു എന്ന് അയാള്‍ പറഞ്ഞു എങ്കിലും അത് കണക്കിലെടുക്കുവാന്‍ വെള്ളക്കാരന്‍ തയ്യാറായില്ല.ഒരു ദിവസം ഈ വെള്ളക്കാരന്‍ ഒരു വനത്തിനുള്ളില്‍ അകപ്പെട്ടു.വനത്തില്‍ നിന്ന് പുറത്തേക്കുള്ള വഴി അയാള്ക്ക് അറിയില്ലായിരുന്നു.അങ്ങനെ അയാള്‍ വനത്തില്‍ ചുറ്റിക്കറങ്ങി.നേരം ഇരുട്ടി.അവസാനം അയാള്‍ നടന്നു നടന്നു ഒരു കുടിലിന്റെ അടുത്ത് എത്തി.അയാള്‍ അതിനുള്ളില്‍ കയറി രാത്രി ഉറങ്ങി രാവിലെ എഴുന്നേറ്റു നോക്കിയപ്പോള്‍ താന്‍ കൈപ്പത്തി വെട്ടിമാറ്റിയ മനുഷ്യനെയാണ്‌ അവിടെ കണ്ടത്.നീഗ്രോ തന്റെ കൈപ്പത്തി വെട്ടിമാറ്റിയ മനുഷ്യനാവശ്യമായ ആഹാരവും വെള്ളവും നല്കി സല്ക്കരിച്ചു.ഇതു കണ്ടു ലജ്ജിതനായി നിന്ന വെള്ളക്കാരനോട് നീഗ്രോ പറഞ്ഞു.എന്റെ കൈപ്പത്തി വെട്ടിമാറ്റിയതിന് പ്രതികാരം ചെയ്യുവാന്‍ തക്ക സമയം ആണ് എനിക്ക്‌ ലഭിച്ചത്.എന്നാല്‍ ഞാന്‍ ഒരു ക്രിസ്തിയാനി ആയതിനാല്‍ എന്റെ മനസ്സില്‍ പ്രതികാരത്തിനു യാതൊരു സ്ഥാനവും ഇല്ല എന്റെ ഉള്ളിലെ ക്ഷമയാണ് നിങ്ങളെ സ്നേഹിക്കാന്‍ എന്നെ നിര്ബന്ധിപ്പിക്കുന്നത്.

ക്ഷമ ഉള്ളിടത്ത് പ്രതികാരം ഇല്ലാ.പ്രതികാരം ഉള്ളിടത്ത് ക്ഷമയ്ക്ക് യാതൊരു സ്ഥാനവും ഇല്ലാ .പുതിയ നിയമം ക്ഷമയുടെ സന്ദേശം ആണ് .അതുകൊണ്ടാണ് ഈ സന്ദേശം സുവിശേഷം ആയിതീര്ന്നത്.ഭര്ത്താവിനേയും മക്കളേയും ചുട്ടുകൊന്നവരോട് ക്ഷമിക്കുവാന്‍ തക്ക മനസ്സാണ് ദൈവം ഗ്രഹാം സ്റ്റെയിന്സിന്റെ ഭാര്യക്ക്‌ കൊടുത്തത്. എന്നാല്‍ പ്രതികാരത്തിന്റെ അഗ്നി ആളികത്തിക്കുന്ന ആഹ്വാനം ആയിരുന്നു ഗുജറാത്തില്‍ ജനങ്ങള്ക്ക് നല്കിയത്.ഇതിലേതാണ് ഒരു രാജ്യത്തിന്റെ ധാര്മിക ഉണ്മയ്ക് സഹായകരം എന്ന് നാം ചിന്തിക്കേണ്ടതാണ്
ക്രൂശില്‍ കിടന്നുകൊണ്ട്പ്രതികാരത്തിന്റെ യാതൊരു ശബ്ദവും യേശുക്രിസ്തു ഉച്ചരിച്ചില്ല മാത്രം അല്ലാ തന്നെ ഉപദ്രവിക്കുന്നവരോട് ക്ഷമിക്കണേ എന്ന് പിതാവായ ദൈവത്തോടെ പ്രാർത്ഥിച്ചു.പ്രിയ സ്നേഹിതരേ പ്രതികാരഗ്നിയിലെക് യേശുക്രിസ്തുവിന്റെ ക്ഷമയുടെ പ്രവാഹം ഉണ്ടാകട്ടേ.നമ്മള്ക്ക് ആര്ക്കും മരിച്ചു കഴിഞ്ഞതിനു ശേഷം വന്നു ആരോടും ക്ഷമിക്കുവനോ സ്നേഹിക്കുവാനോ കരുണ കാണിക്കുവാനോ ഒന്നും കഴിയില്ല അതിനാല്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ മറ്റുള്ളവരെ സ്നേഹിക്കുകയും അവരോട് ക്ഷമിക്കുകയും ചെയ്യാം അങ്ങനെ യേശുക്രിസ്തുവിന്റെ നല്ല സാക്ഷികളാകാം .എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു.

'' ക്ഷമ പ്രതികാരാഗ്നിയെ കെടുത്തിക്കളയുന്നു ''

Tagged Keywords:  Fr. Johny Chittemariyil
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 204
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 207
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 263
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 262
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 206

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in