Home » ലേഖനങ്ങള്‍
ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്ക് സകലതും നന്മയ്കായി തീര്‍ക്കുന്നു.
Category :- ലേഖനങ്ങള്‍ Author :- Fr. Johny Chittemariyil 
Posted on November 17, 2013, 7:10 pm

വളരെ പണ്ട് ഒരു വലിയ കാട്ടില്‍ ഒരു മനോഹരമായ മുളംകൂട്ടം ഉണ്ടായിരുന്നു. അവിടയൂള്ള മുളകള്‍ വളരെ സന്തോഷമായി കഴിയവെ, ഒരുദിവസം ഒരു മരം വെട്ടുകാരന്‍ അവിടെ എത്തി.അയാള്‍ ഓരോ മുളകളെയും നോക്കി .അവസാനം ആകൂട്ടത്തില്‍ നിന്നും ഭംഗിഉള്ള ഒരു മുള വെട്ടി എടുത്തു .ആ മുള മരംവെട്ടിയോടു ചോദിചു ഇത്രയും മുളകള്‍ നിന്നിട്ടും എന്നെ മാത്രം എന്തിനാണ് നീ വെട്ടിയത് .ഞാന്‍ നിനക്ക് ഒരു ദ്രോഹവും ചെയ്തില്ലല്ലോ .എന്നാല്‍ മരംവെട്ടി ഒന്നും മിണ്ടിയില്ല .സങ്കടവും വേദനയും കാരണം ആ പാവം മുള കരഞ്ഞു .എന്നാല്‍ അവള്‍ വളര്ന്ന ആമുളം കൂട്ടത്തില്‍ നിന്നും അവളെ ആ മരംവെട്ടി അടര്തി മാറ്റി ,അതിനുശേഷം അയാള്‍ അവളെ നിലത്തുകൂടെ വലിച്ചും കൊണ്ട് മുന്‍പോട്ട് പോയി.വഴിയിലെ കല്ലും മുള്ളും കൊണ്ട് ആ പാവം മുളയുടെ ശരീരം മുഴുവനും മുറിഞ്ഞു .അവള്‍ മരംവേട്ടിയോട് അല്പം കരുണയ്കായി നിലവിളിച്ചു എന്നാല്‍ അയാള്‍ ഒന്നും മിണ്ടിയില്ല .

ദാഹവും ക്ഷീണവും സൂര്യന്റെ ചൂടും കാരണം അവള്‍ വാടി തളര്ന്നു .എന്നിട്ട് പോലും ആ മരംവെട്ടി അവളോട് അല്പം ദയ കാണിച്ചില്ല.കുറേ ദൂരം പോയതിനു ശേഷം മരംവെട്ടി താമസിക്കുന്ന സ്ഥലം എത്തി .അയാള്‍ അവളെ ചുട്ടുപൊള്ളൂന്ന വെയിലിലെക്ക് ഇട്ടശേഷം വീടിനുള്ളിലേക്ക് കയറി പോയി .ആ പാവം മുള അവിടെ കിടന്നു അല്പം വെള്ളത്തിനായി നിലവിളിച്ചു .അയാള്‍ ഒരു തുള്ളി വെള്ളം പോലും അവള്ക്ക് കൊടുത്തില്ല .അവള്‍ ആ കിടപ്പില്‍ കിടന്നു സ്വന്തം ജന്മത്തശപിച്ചു .കുറച്ചു സമയങ്ങള്‍ക്ക് ശേഷം ആ മരം വെട്ടി വീടിനു വെളിയില്‍ വന്നു .അയാളുടെ കയ്യില്‍ തീയില്‍ വച്ച് പഴുപ്പിച്ച ഒരു ഇരുമ്പു കമ്പി ഉണ്ടായിരുന്നു .അയാള്‍ ആ കമ്പി കൊണ്ട് ആ മുളയുടെ ശരീരം മുഴുവനും കുത്തി തുളയ്ക്കാന്‍ തുടങ്ങി .അവളുടെ ശരീരത്തില്‍ നിന്നും രക്തം ചീറ്റി ഒഴുകി .ഒന്ന് കരയാന്‍ പോലും കഴിയാതെ അവള്‍ പിടഞ്ഞു.അവസാനം അയാള്‍ അവളെ ഒന്ന് നോക്കി .അതിനു ശേഷം അവളുടെ ശരീരത്തിലെ രക്തവും അഴുക്കും അയാള്‍ തുടച്ചു മാറ്റി എന്നിട്ട് അവളെ നോക്കി പുഞ്ചിരിച്ചു .അവള്ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല .വീണ്ടും അയാള്‍ തന്റെ കരത്തില്‍ എടുത്തു അവളെ താലോലിച്ചു.അതിനു ശേഷം പതിയെ അവളെ തന്റെ ചുണ്ടിലേക്ക് അടുപ്പിച്ചു അതിനു ശേഷം പതിയെ അവളില്‍ കൂടി ഊതാന്‍ തുടങ്ങി .അപ്പോള്‍ അതാ അവളുടെ ഉളളില്‍ നിന്നും അതി മനോഹരമായ സംഗീതം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങി .അവള്ക്ക് ഇതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല .അവളില്‍ നിന്നും വരുന്ന ആ സംഗീതം കേള്‍ക്കാന്‍ അനേകര്‍ അവളുടെ അരികിലേക്ക് വരന്‍ തുടങ്ങി .അവള്ക്ക് അവളോട് തന്നെ അഭിമാനം തോന്നി.താന്‍ അനുഭവിച്ച വേദനകള്‍ ഇതിനു വേണ്ടി ആയിരുന്നല്ലോ എന്നോര്‍ത്തപ്പോള്‍ അവള്ക്ക്സന്തോഷം തോന്നി .മരം വെട്ടുകരനോ
ട് എന്തെന്നില്ലാത്ത സ്നേഹവും ...................................................

നമ്മുടെ പലരുടെയും ജീവിതത്തില്‍ പല പ്രയാസങ്ങള്‍ കടന്നു വന്നപ്പോള്‍ നമ്മള്‍ പതറിയിട്ടില്ലേ?ഒറ്റപ്പെട്ടു എന്ന് തോന്നിയിട്ടില്ലേ?അവിടെ എല്ലാം ഇറങ്ങി വന്നു വിടുവിച്ചു മാനിച്ച യേശുവിന്റെ സ്നേഹം നമ്മള്‍ അനുഭവിച്ചിട്ടില്ലേ?നമ്മള്ക്ക് വേണ്ടി ജീവന്‍ തന്ന് പെറ്റമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കത്തില്ല എന്ന് പറഞ്ഞു നമ്മളുടെ സ്നേഹവനായ യേശുവിനായി നമ്മളെ തന്നെ സമര്പ്പിക്കാം ...............

Tagged Keywords:  Fr. Johny Chittemariyil
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 250
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 232
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 326
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 322
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 232

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in