Home » ലേഖനങ്ങള്‍
ഒരു എട്ട് വയസുകാരന്റെ പ്രാർത്ഥന നമുക്ക് മാതൃക...
Category :- ലേഖനങ്ങള്‍ Author :- Fr. Johny Chittemariyil 
Posted on November 17, 2013, 7:31 pm

എട്ട് വയസ്സുകാരനായിരുന്ന ഗില്ബർട്ട് സകൗട്ടിലെ അംഗമായിരുന്നു. ഒരിക്കൽ സ്കൗട്ട് അംഗങ്ങൾക്ക് വേണ്ടി ഒരു കാറോട്ട മത്സരം സംഘറ്റിപ്പിക്കപെട്ടു. അതിന്റെ രീതി ഇപ്രകാരമായിരുന്നു: സ്കൗട്ടംഗങ്ങൾ രൂപകല്പന ചെയ്യുന്ന ചെറിയ മരകഷ്ണങ്ങൾ കൊണ്ടുണ്ടാക്കിയ കാറുകൾ ഒരു സ്റ്റാർട്ടിംഗ് ലൈനിൽ നിന്ന് തള്ളി വിടണം ഏറ്റവും മുന്നിലെത്തുന്ന കാർ വിജയിച്ചതായി കണക്കാക്കും. കാർ നിർമ്മാണത്തിനായി സഘാടകർ നാല്‌ ചെറിയ ടയറുകൾ, മരകഷ്ണങ്ങൾ, നിർമ്മാണരീതിയെ കുറിച്ചുള്ള ലഘുലേഖ എന്നിവ നല്കി. കാർ നിർമ്മാണത്തിനായി മാതാപിതാക്കളുടെ സഹായം ആവശ്യപെടാം.

കാർ നിർമ്മിക്കുന്നതിനുള്ള സാധനങ്ങളുമായി ആവേശപൂർവ്വം ഗിലബർട്ട് വീട്ടിലെത്തി. തന്റെ അച്ഛനോട് കാര്യങ്ങൾ വിവരിച്ചു. ഗില്ബർട്ടിനെ കടുത്ത ദുഖത്തിലാഴ്ത്തി അവന്റെ അച്ഛൻ അതിൽ നിന്ന് ഒഴിവായി. കളി തമാശകൾക്കായി തന്റെ വിലപ്പെട്ട സമയം കളയാനാവില്ല എന്നതായിരുന്നു അച്ഛന്റെ നിലപാട്. പതറിയ മനസ്സുമായി മരപണിയുടെ ബാലപാഠങ്ങൾ പോലും അറിയാത്ത ഗില്ബർട്ട് തനിക്കാവും വിധം കാർ നിർമ്മിക്കാൻ തുടങ്ങി. എന്നാൽ അവന്റെ അമ്മയുടെ സഹായം അവന്‌ ലഭ്യമായി. നീണ്ട പ്രയത്നങ്ങൾക്ക് ശേഷം ഒരു കളിക്കോപ്പിന്റെ വലിപ്പത്തിലുള്ള ഒരു കാർ അവർ നിർമ്മിച്ചു.

മത്സരദിവസം അംഗങ്ങളെല്ലാം തങ്ങൾ നിർമ്മിച്ച കാറുമായി മത്സര സ്ഥലത്തെത്തി. മാതാപിതാക്കളുമൊത്ത് മനോഹരങ്ങളായ കാറുമായി മത്സരിത്തിനെത്തിയ മറ്റ് കുട്ടികളെ കണ്ടപ്പോൾ ഗിലബർട്ടിന്‌ കടുത്ത ദുഖമായി. തന്റെ കൂടെ അച്ഛൻ വന്നില്ല അമ്മ മാത്രം, അവരുടെ കാറുമായി തുലനം ചെയ്യുമ്പോൾ തന്റെ കാർ ഒട്ടും ആകർഷണമല്ല. മറ്റ് സ്കൗട്ടംഗങ്ങൾ ഗില്ബർട്ടിനെ കളിയാക്കാൻ തുടങ്ങി.

മത്സരം ആരംഭിച്ചു. ഗിലബർട്ടിന്റെ കാർ ഓരോരുത്തരെയും തോല്പിച്ച് ഫൈനലിലെത്തി. ഫൈനൽ വിസിൽ മുഴങ്ങുന്നതിനു മുമ്പായി ഗില്ബർട്ട് റഫറിയോട് പറഞ്ഞു: “എനിക്കല്പം സമയം തരൂ, ഞാൻ ഒന്ന് പ്രാർത്ഥിക്കട്ടെ.”

റഫറി സമയമനുവദിച്ചു, ഗില്ബർട്ട് പ്രാർത്ഥിച്ചു ഒന്നരമിന്നിട്ട് തന്റെ പ്രാർത്ഥന തുടർന്നു. അങ്ങിനെ എല്ലരും ആർ ജയിക്കുമെന്ന് ആകാഷയോടെ കാത്തിരുന്ന ഫൈനൽ തുടങ്ങി. ഇതാ ഒട്ടും ആകർഷണമില്ലാതിരുന്ന ഗില്ബർട്ടിന്റെ കാർ ഏവരെയും പിന്നിലാക്കി മുന്നിലെത്തി. “ദൈവമേ നന്ദി” എന്ന് പറഞ്ഞ് ഗില്ബർട്ട് തുള്ളിച്ചാടി.

സമ്മാന ദാന സമയത്ത് സ്കൗട്ട് മാസ്റ്റർ ഗില്ബർട്ടിനോട് ചോദിച്ചു: “അപ്പോൾ വിജയിക്കുവാനായി നീ പ്രാർത്ഥിച്ചു അല്ലേ.?”

ഉടനെ ഗില്ബർട്ട് പറഞ്ഞു : “ഇല്ലില്ല അതു ശരിയാവില്ല, ഞാൻ തോല്ക്കുകയാണങ്കിൽ കരയാതിരിക്കുവാനുള്ള ശക്തിക്ക് വേണ്ടിയാണ്‌ ഞാൻ പ്രാർത്ഥിച്ചത്.”

തോൽവി നേരിടാനുള്ള ശക്തിക്കു വേണ്ടി പ്രാർത്ഥിച്ച ഗില്ബർട്ട് എവിടെ,
എല്ലാ കാര്യങ്ങളിലും എപ്പോഴും ജയിക്കുവാനായി പ്രാർത്ഥിക്കുന്ന നമ്മളെവിടെ...?

തന്റെ അച്ഛന്റെ സഹകരണമില്ലാതെ ആകർഷണമില്ലാത്ത കാറുമായി അതീവമായ ദുഖം കടിച്ചമർത്തി മത്സരിച്ച എട്ട് വയസ്സുകാരനായ ഗിലബർട്ടിന്റെ പ്രാർത്ഥന നമുക്ക് മാതൃകയാണ്‌.

എല്ലാം നേടണമെന്നുള്ള പ്രാർത്ഥനയെക്കാൾ ദൈവത്തിലെ പരിപാലനയ്ക്കനുസരിച്ച് സംഭവിക്കുന്ന കാര്യങ്ങളെ ധൈര്യമായി നേരിടുന്നതിനുള്ള ശക്തിയ്ക്കായി നാം പ്രാർത്ഥിക്കുമ്പോഴാണ്‌ ജീവിതം മെച്ചപ്പെടുന്നത്.

Tagged Keywords:  Fr. Johny Chittemariyil
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 33
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 37
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 42
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 40
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 42

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in