Home » ലേഖനങ്ങള്‍
മുടന്തൻ നായയെ വാങ്ങിയ ബാലൻ...
Category :- ലേഖനങ്ങള്‍ Author :- Fr. Johny Chittemariyil 
Posted on December 2, 2013, 10:16 pm

ഒരു ബാലൻ ഏകനായി റോഡരികിലൂടെ നടക്കുന്ന സമയം ‘നായ്ക്കുട്ടികൾ വില്പനയ്ക്ക്’ എന്ന ബോർഡ് അവന്റെ ശ്രദ്ധയിൽപ്പെട്ടു. അവൻ ആ ബോർഡ് കിടന്ന കെട്ടിടത്തിലേക്ക് കയറി. എന്നാലവന്‌ നായ്ക്കുട്ടികളെ അവിടെ കാണാൻ സാധിച്ചില്ല.

അവൻ ഉച്ചത്തിൽ ‘ഇവിടാരുമില്ലേ’ എന്നന്വേഷിച്ചു. അപ്പോൾ ഉടമ ഇറങ്ങി വന്നു. ബാലൻ പറഞ്ഞു ‘നായ്ക്കുട്ടികളെ വാങ്ങാൻ വന്നതാണ്‌. എന്ത് വിലയ്ക്ക് നല്കും.’

ഉടമ : ‘പത്ത് മുതൽ അമ്പതു ഡോളർ വരെ നല്കേണ്ടി വരും.’

ബലന്‌ വിഷമമായി. കാരണം കയ്യിൽ രണ്ടര ഡോളർ മാത്രമേയുള്ളൂ. എന്നിരുന്നാലും അവൻ നായ്കുട്ടികളെ കാണാനാവശ്യപ്പെട്ടു.

ഉടമ ചൂളമടിച്ചപ്പോൾ പല വലിപ്പത്തിലുള്ള കുറൈ നായ്ക്കുട്ടികൾ ഓടി വന്നു. ദേഹം മുഴുവൻ പഞ്ഞിപോലെ വെളുത്ത രോമത്താൽ പൊതിഞ്ഞ പൊമറേനിയൻ ഇനത്തില്പെട്ടവ.

ബാലൻ നായ്കുട്ടികളെ നോക്കി കണ്ടു. അപ്പോഴാണ്‌ ഒരു കാര്യം ശ്രദ്ധിച്ചത്, ഒരെണ്ണം അലപം മുടന്തിയാണ്‌ നടക്കുന്നത്. അവൻ ചോദിച്ചു: ‘ഈ പപ്പിയ്ക്ക് എന്ത് പറ്റി?.’

ഉടമ പറഞ്ഞു: ‘ഇവന്റെ തുടയിലെന്തോ തകരാറുണ്ട്. അതിനാൽ ഇ പപ്പി മുടന്തനായേ വളരൂ...

ബാലന്‌ സന്തോഷമായി, അവൻ പറഞ്ഞു: ’ഇതിനെ ഞാൻ വാങ്ങിച്ചോളാം...‘

ഉടമ പറഞ്ഞു: ’മോൻ ഇതിനെ വാങ്ങണ്ട, കാശ് കുറവാണങ്കിൽ ഇതിനെ ഞാൻ മോന്‌ വെറുതെ തരാം...‘

ഇതു കേട്ടപ്പോൾ ബലന്റെ മുഖം വാടി. അവൻ ഉടമയോട് പറഞ്ഞു: ‘ അങ്ങ് ഇതിനെ എനിക്ക് വെറുതെ തരണ്ട. മറ്റ് പപ്പികളെ പോലെ ഇവനും വിലയുള്ളവനാണ്‌. ഞാനിവന്റെ മുഴുവൻ വിലയും തരും. ഇപ്പോൾ എന്റെ കൈവശമുള്ള രണ്ടര ഡോളർ നല്കാം. പിന്നെ ഓരോ മാസവും അര ഡോളർ വച്ച് നല്കി മുഴുവൻ തുകയും തന്ന് കൊള്ളാം.’

ഉടമ വീണ്ടും നിർബന്ധിച്ച് പറഞ്ഞു: ‘മോനേ ഇത് മറ്റുള്ള പപ്പികളെ പോലെയല്ല. ഇത് ചാടുകയോ ഓടുകയോ ചെയ്യില്ല. അതിനാലാണ്‌ വെറുതെ തരാമെന്ന് പറഞ്ഞത്.’

ബാലൻ ഉടനെ അവന്റെ ഇടത് കാലിലെ പാന്റ് മുകളിലേക്ക് ഉയർത്തി തന്റെ ക്രിത്രിമ കാൽ കാണിച്ച് പറഞ്ഞു: എനിക്കും ഈ പപ്പിയെ പോലെ ഓടാനും ചാടാനും കഴിയില്ല. ഈ പപ്പിക്ക് ആവശ്യം ഇതിന്റെ വൈകല്യം മനസിലാക്കുന്ന ഒരാളെയാണ്‌. ഈ പപ്പിയെ നോക്കാൻ എന്നെ കൊണ്ടാവും. എന്ന് വച്ച് ഈ പപ്പി വിലകുറഞ്ഞവനല്ല.‘

ആ ബലന്‌ മുടന്തുണ്ടായിരുന്നതിനാലാണ്‌ മുടന്തുള്ള പപ്പിയോട് സ്നേഹവും സഹതാപവും ഉണ്ടായതും പിന്നെ അതിനെ വിലകുറച്ച് കാണാതെ അതിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തതും.

ജീവിതത്തിൽ സകലരും ഏതെങ്കിലും തരത്തിൽ ദു:ഖ ദുരിതങ്ങൾ അനുഭവിക്കുന്നവരാണ്‌. ആ നിലയ്ക്ക് നമുക്ക് മറ്റുള്ളവരുടെ ദു:ഖങ്ങളുടെയും ദുരിതങ്ങളുടെയും വിലയും കാഠിന്യവും മനസ്സിലാക്കുവാനാവണം. എന്നിട്ട് ആ ബാലൻ ചെയ്തത് പോലെ മറ്റുള്ളവരുടെ പ്രയാസങ്ങളിൽ നമ്മളും കൈതാങ്ങായാൽ നമുക്കിടയിലെ ദുഖങ്ങൾ എത്രമാത്രം കുറഞ്ഞേനേ.

എപ്പോഴും നമ്മുടെ മാത്രം ദുഖങ്ങളും പ്രയാസ്സങ്ങളും മാത്രം നോക്കിയിരുന്നാൽ അതിന്റെ കാഠിന്യം കൂടുകയേ ഉള്ളൂ. എന്നാൽ മറ്റുള്ളവരുടെ ജീവിത പ്രശ്നങ്ങളെകൂടി നോക്കി കാണുകയും നല്ല രീതിയിൽ ഇടപെടുകയും ചെയ്താൽ മാത്രമേ നമ്മുടെ ദുഖങ്ങൾക്കും ദുരിതങ്ങൾക്കും ശമനം ലഭിക്കുകയുള്ളു....

 

Tagged Keywords:  Fr. Johny Chittemariyil
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 63
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 67
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 70
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 79
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 61

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in