Home » കവിതകള്‍
നീ മറന്ന നിന്‍റെ അമ്മ
Category :- കവിതകള്‍ Author :- Geekunnel 
Posted on February 14, 2014, 1:54 pm

Click to Enlarge!

മകനെ നീ മറന്നുവോ നിന്‍റെ കുട്ടിക്കാലം
അമ്മതന്‍ കിടക്ക നനച്ചു രസിച്ചൊരു കാലം
അന്നത് കണ്ടു സന്തോഷിച്ച കണ്ണുകള്‍
നീയെന്തിനു നനയ്ക്കുന്നു നിന്‍ പ്രവര്‍ത്തിയാല്‍

പിച്ച വച്ച് നടക്കുവാന്‍ കയ്യ് പിടിചോരമ്മ
പരതുന്നു ഒരു കയ്യ് സഹായത്തിനായി ഇന്ന്
നീയോ കണ്ടില്ലെന്നു നടിച്ചു കണ്ണുകള്‍ അടയ്ക്കുന്നു
അറിയുന്നവളല്ലേ അമ്മ നിന്‍റെ കാലോച്ച പോലും

നിന്‍റെ വ്യാധിയില്‍ ഉറങ്ങാതിരുന്നവള്‍ അമ്മ
കിടക്കുന്നു ഇന്നൊരു മൂലയില്‍ ഉറക്കം വരാതെ
നീയോ ഉറങ്ങുന്നു സുഖമായി എന്നും
അമ്മയ്ക്കു മയങ്ങുവാന്‍ മരുന്നും കൊടുത്ത്

അമ്മ പഠിപ്പിച്ചു നിന്നെ വാക്കുകള്‍ ഉച്ചരിക്കുവാന്‍
ഇന്നവര്‍ നിന്നോടാരായുന്നു പലതിനും
എല്ലാം മറന്ന നീ മുങ്ങി ലോകത്തിന്‍ മായയില്‍
ഇന്നമ്മയെ പഠിപ്പിക്കുവാന്‍ കച്ചകെട്ടുന്നുവോ

ഇനിയും ബാക്കിവച്ചിരിക്കുന്നു സമയം നിനക്കായി
നിനക്കമ്മയെ സ്നേഹിക്കാന്‍ പരിചരിക്കാന്‍
നനഞ്ഞു വീര്ത്തോരാ കണ്ണുകള്‍ തുടയ്ക്കുവാന്‍
വാടി തളര്‍ന്നൊരാ കയ്യിലൊന്നു ചുംബിക്കുവാന്‍

പൂക്കളും കായ്കളും ഇനി ഉണ്ടായില്ലെങ്കിലും
മുറ്റത്തൊരു തണലായി നില്‍ക്കട്ടെ ഈ പൊന്‍ മരം
വെട്ടിക്കളയുവാന്‍ തോന്നരുതേ നിന്‍റെ മനസ്സിന്
ഇനിയുമെത്ര നാള്‍ ഇലകള്‍ കൊഴിഞ്ഞുണങ്ങുവാന്‍

Tagged Keywords: Amma, Geekunnel
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 63
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 67
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 70
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 79
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 61

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in