Home » കവിതകള്‍
ഈ യാത്ര എന്ന് തീരും
Category :- കവിതകള്‍ Author :- Geekunnel 
Posted on February 14, 2014, 7:49 pm

Click to Enlarge!

തിരിഞ്ഞൊന്നു നോക്കി ഞാനാവഴിയെ
വളഞ്ഞും പുളഞ്ഞും പിന്നെ കുഴികളും
പോടിപിടിച്ച പ്രതലത്തില്‍ പറ്റിപ്പിടിച്ചു
കരിഞ്ഞുണങ്ങിയ ഇലകളും


ഏകനായി തുടങ്ങിയ യാത്ര
കൂടെ വന്നവര്‍ ഇന്നനേകരില്ല
ഒരെത്തുംപിടിയും കിട്ടുന്നില്ല
പണ്ടേ പലരും വഴി മാറിപോയി


യാത്രയില്‍ ക്ഷീനണിച്ചവശരായി
ഇടവഴിയിലെന്നോട് യാത്ര ചൊല്ലി
കണ്കളെ ഈറനണിയിച്ചുംകൊണ്ട്
പിരിഞ്ഞുപോയവരും കുറവല്ല


പാട്ടും പാടി കൂട്ടത്തിലനേകര്‍ കൂടി
പാടിയ പാട്ടിന്റെി പൊരുളറിയാതെ
വഴിമാറിച്ചവുട്ടി ഞാന്‍ പോരുളറിഞ്ഞപ്പോള്‍
തിരിഞ്ഞൊന്നു നോക്കാതെ പോലും


വിശ്വസമല്പം കുറഞ്ഞുപോയി
കൂട്ടത്തിലുള്ള പലരിലുമിന്നു
കുഴിയില്‍ തള്ളാനും പ്രാപ്തരാണവര്‍
സൂക്ഷിച്ചുപോകയാല്‍ എനിക്ക് നന്ന്


മുന്പിലനന്തമാം പെരുവഴിയാണ്
നടന്നിട്ടും തീരാത്ത ലോകയാത്ര
മുന്പേ പോകുന്നവരനേകരുണ്ട്
പിന്നാലെ വരുന്നോരുമോട്ടും കുറവല്ല


ഒരത്താണി എങ്ങും കണ്ടില്ല ഞാന്‍
തലയിലെ ഭാരമോന്നിറക്കിവയ്ക്കാന്‍
അല്പം ജലപാനം ചെയ്തു വീണ്ടും
ലക്ഷ്യത്തിലെത്തി വിശ്രമിക്കുവാനായി

Tagged Keywords: Vazhi, Geekunnel
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 32
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 36
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 40
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 39
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 40

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in