Home » കവിതകള്‍
വേര്‍പാടിന്‍റെ വേദന
Category :- കവിതകള്‍ Author :- Geekunnel 
Posted on February 14, 2014, 8:08 pm

Click to Enlarge!

 

നീ പറന്നകന്നു ഏകായായി

ആടിത്തളര്‍ന്ന നീ വീണു നാടകവേദിയില്‍ ജീവിതമാം
നിനക്കായി പിന്നെ നമ്മുക്കായി
സഹിച്ചു നീ എല്ലാം
ചിരിച്ചു നീ ഇടനെഞ്ചു പൊട്ടിയപ്പോഴും
അറിഞ്ഞിരുന്നില്ല ഞാനൊരിക്കലും എല്ലാം
നിന്നിലെ ഉരുകും മെഴുകുതിരി തന്‍ മിന്നും പ്രകാശം

ആകാശവിതാനത്തില്‍ പറന്നകലും പറവ പോലെ
നീ പറന്നകന്നു ഏകായായി
ഒന്നും പറയാതെ
ഒന്ന് നോക്കാതെ പോലും
പിടഞ്ഞെന്‍ ഉള്ളം തകര്‍ന്നുടഞ്ഞു
അലിഞ്ഞു നീ ചേര്‍ന്നു അകലെ ചക്രവാളസീമയില്‍

ആല്‍മരക്കൊമ്പിലെ കാറ്റിലുലയും കൂട്ടിലെ
ചിറകറ്റ പക്ഷിപോല്‍ ഞാനേകനായി
വിധിയെ പഴിക്കുന്നു
ആഴത്തില്‍ താഴ്ന്ന വഞ്ചി പോലെ
എരിയുന്ന തീയിലേക്കാരോ എണ്ണ ഒഴിച്ചപോലെന്‍
മാനസം വിതുംബുന്നു വേര്‍പാടിന്‍ വേദനയില്‍

അറിയില്ലെനിക്ക്‌ നീ എവിടെയെത്തിയെന്നു
വാനിലലയുന്നുവോ നിന്നാത്മാവ് ഇന്ന്
സൂര്യന്‍റെ താപത്തില്‍
പതറല്ലേ നിന്‍ ലോല മാനസം
വാടിത്തളരുമ്പോള്‍ വിശ്രമം തെടണേ ആകാശകൊമ്പില്‍
വേഗത്തിലെത്തും ഞാന്‍ നിന്നരികില്‍ മേഘത്തിന്‍ തേരിലേറി
Tagged Keywords: Verpadu, Prabhaatham, Vazhi, Geekunnel
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 250
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 233
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 326
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 322
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 233

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in