Home » ലേഖനങ്ങള്‍
പ്രണയവും വിവാഹവും........
Category :- ലേഖനങ്ങള്‍ Author :- Unknown 
Posted on March 31, 2015, 2:26 pm

Click to Enlarge!

ഗുരുവും ശിഷ്യനും തമ്മിലുള്ള ഒരു സംഭാഷണത്തില്‍ നിന്നും..

ശിഷ്യന്‍: പ്രണയം എന്ന വാക്കിന്റെ അര്‍ഥം എന്താണ് ഗുരുവേ ?

ഗുരു: ഇതിന്റെ അര്‍ഥം അറിയുന്നതിന് മുന്‍പ് നീ ഏതെങ്കില്ലും ഒരു ഗോതമ്പ് പാടത്ത് നിന്നും അവിടുള്ള ഏറ്റവും വലിയ ഗോതമ്പ് കതിര്‍ കൊണ്ടുവരണം. ഒരു നിബന്ധന. ഒരിക്കലും കടന്നുപോയ വഴികളില്‍ മടങ്ങി വന്നു നേരത്തെ കണ്ട ഗോതമ്പ് കതിര്‍ എടുക്കാന്‍ പാടില്ല.

ശിഷ്യന്‍ ഗോതമ്പ് പാടത്തേക്കു യാത്രയായി. ഓരോ നിരകളിലൂടെ നടക്കുമ്പോഴും വലിയ വലിയ ഗോതമ്പ് കതിരുകള്‍ കാണുന്നുണ്ട്. എന്നാല്‍ ഇതിലും വലിയ കതിരുകള്‍ അടുത്ത നിരകളില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ അതൊന്നും ഉതിര്‍ത്തെടുക്കാതെ ശിഷ്യന്‍ മുന്നോട്ടേക്ക് തന്നെ പോയി.

ഗോതമ്പ് പാടത്തിന്റെ പകുതി കഴിഞ്ഞപ്പോഴേക്കും ശിഷ്യന് ഒരു കാര്യം മനസ്സിലായി. ഇപ്പോള്‍ കാണുന്ന കതിരുകളെല്ലാം ആദ്യം കണ്ടവയില്‍ നിന്നും വളരെ വളരെ ചെറുതാണ്. അവസാനം കതിരുകള്‍ ഒന്നും ഉതിര്‍ത്തെടുക്കാതെ ശിഷ്യന്‍ ഗുരുവിന്റെ അടുത്തേക്ക് യാത്രയായി.

ശിഷ്യന്റെ ശൂന്യമായ കൈകള്‍ കണ്ടു ഗുരു പറഞ്ഞു: ഇതാണ് മകനെ പ്രണയം. ഓരോന്ന് കാണുമ്പോഴും തോന്നും ഇതിനേക്കാള്‍ നല്ലതാണ് ഇനി വരുവാനുള്ളതെന്ന്. അങ്ങനെ നമുക്ക് ഏറ്റവും നല്ലവ നഷ്ടമാവുകയും ചെയ്യും.

ശിഷ്യന്റെ അടുത്ത സംശയം വിവാഹത്തെ കുറിച്ചായിരുന്നു.

ഇപ്രാവശ്യം ഗുരു ശിഷ്യനെ ചോള പാടത്തേക്കാണ് അയച്ചത്. ഏറ്റവും വലിയ ചോളം കൊണ്ടുവരാനായിരുന്നു പറഞ്ഞത്. നിബന്ധനകള്‍ പഴയവ തന്നെ.കടന്നുപോയ വഴികളില്‍ മടങ്ങി വന്നു ചോളം പറിക്കാന്‍ പാടില്ല.

ഒരു അനുഭവം മനസ്സില്‍ ഉള്ളതുകൊണ്ട് ശിഷ്യനും വളരെ ശ്രദ്ധാലു ആയിരുന്നു.
പാടത്തിന്റെ ഏകദേശം മധ്യഭാഗത്തായുള്ള ഒരു വിധം വലിയ ചോളം ശിഷ്യന്‍ പൊട്ടിച്ചെടുത്തു. അവനു അതില്‍ തൃപ്തിയും തോന്നിയിരുന്നു.

ഇത് കണ്ടു ഗുരുവിനും സന്തോഷമായി. അദ്ദേഹം പറഞ്ഞു." ഇപ്രാവശ്യം നീ ചോളം കൊണ്ട് വന്നിരിക്കുന്നു. കൊള്ളാം.ഇപ്പോള്‍ നിനക്ക് ആത്മവിശ്വാസമുണ്ട്‌. അതുപോലെ നീ കരുതുന്നു ഇതാണ് നിനക്ക് ഏറ്റവും അനുയോജ്യമെന്നും.".ഇതാണ് മകനെ വിവാഹം..ഒരു വലിയ പാടത്ത് നിന്നും നമുക്കേറ്റവും യോജിച്ച അനുയോജ്യമായ ഒന്നിനെ നമ്മള്‍ കണ്ടെത്തുന്നു.

പ്രണയത്തിന്റെ കാര്യത്തില്‍ നമുക്ക് കണ്‍ഫ്യുഷന്‍ ഉണ്ടാകുമെങ്കിലും വിവാഹത്തിന്റെ കാര്യത്തില്‍ നമുക്ക് അതുണ്ടാകാന്‍ പാടില്ല. ഏറ്റവും അനുയോജ്യമായ എല്ലാ രീതിയിലും നമ്മോടൊപ്പം നില്‍ക്കുമെന്ന് ഉറപ്പുള്ള ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാത്ത ഒരാള്‍ തന്നെയാകണം നമ്മുടെ ജീവിത പങ്കാളി. മാനസിക ചേര്‍ച്ചയില്ലാത്ത ദമ്പതികള്‍ ആണെങ്കില്‍ കുടുംബത്തില്‍ വഴക്കും വക്കാണവും ഒഴിഞ്ഞിട്ട് നേരമുണ്ടാകില്ല. ജീവിതകാലത്ത് മനസ്സമാധാനവും കിട്ടില്ല. ഒരു വലിയ ജീവിതം മുഴുവന്‍ ഒരുമിച്ചു തുഴയേണ്ടവരാണ് അവര്‍. ആ വള്ളത്തില്‍ വിള്ളലുകള്‍ ഉണ്ടാക്കാതെ നോക്കേണ്ടത് അവരുടെ കടമയാണ്.ഇനി ചെറിയ വിള്ളലുകള്‍ ഉണ്ടായാലും ആ വിള്ളലുകളില്‍ കയ്യിട്ടു കുത്തി വലുതാക്കുന്ന ആള്‍ ആകരുത് ജീവിത പങ്കാളി. അങ്ങനെ വലുതാക്കിയാല്‍ വള്ളമുള്‍പ്പെടെ എല്ലാവരും വെള്ളത്തിലാകും. പിന്നെ വെള്ളത്തില്‍ കിടന്നു കൈകാലിട്ടടിച്ചാല്‍ രക്ഷപ്പെടുന്നവര്‍ വളരെ ചുരുക്കം. അഥവാ രക്ഷപ്പെട്ടാലും അല്‍പ്പസ്വല്‍പ്പം അംഗഭംഗം ഉണ്ടാകുമെന്ന് ഉറപ്പ്....

 

Tagged Keywords: Marriage, Love
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 338
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 298
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 455
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 428
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 304

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in