Home » ലേഖനങ്ങള്‍
പ്രവാസിയുടെ മരണം
Category :- ലേഖനങ്ങള്‍ Author :- ഷഫീക് ഷാജഹാൻ 
Posted on June 26, 2015, 11:04 am

Click to Enlarge!

ഷംസു ..ദുബായീന്ന് തിരികെ വന്നു ഇന്ന് രാവിലെ പതിനൊന്നു മണിക്ക് ....

ഇപ്രാവശ്യം അത്തറ് മണക്കുന്ന പെട്ടിക്കു പകരം മെഡിസിൻ മണമുള്ള, ചന്തം കുറഞ്ഞ ഒരു പെട്ടി .വീടിനുള്ളിലേക്ക് ആ പെട്ടി കൊണ്ട് ചെന്നപ്പോൾ ഒരു ആരവം കേട്ടു ....ഒപ്പം എന്റെ പൊന്നുമോനെ എന്ന ചങ്ക് തകർന്ന നിലവിളിയും ...........

ഷംസു ഈ മാസം പത്താം തീയതി സ്വന്തമായി അദ്വാനിച്ചു പണിതുയർത്തിയ സ്വപ്ന മാളികയിലേക്ക്‌ താമസം തുടങ്ങാൻ വേണ്ടി വരാൻ ഒരുങ്ങി ഇരിപ്പായിരുന്നു പടച്ചവൻ അല്പം നേരത്തെ പള്ളിപ്പറമ്പിൽ കിടപ്പറ ഒരുക്കി . ഒരു ദുരന്ത വാർത്ത കേട്ട് നാട്ടിലേക്ക് വന്ന എനിക്ക് രണ്ടാമത്തെ ദുരന്തത്തിനും സാക്ഷിയാകേണ്ടി വന്നു ........

ബന്ധുക്കളുടെ കണ്ണീരോഴുക്കിനിടയിൽ അമ്മയുടെ ചുമലിൽ മുഖം ചേർത്ത് കരയുന്ന ഷംസുവിന്റെ അയൽവാസിയായ ഒരു അമുസ്ലിം സഹോദരിയെ ഞാനവിടെ കണ്ടു ,ആദ്യം മയ്യിത്ത് കണ്ടു വന്ന അവർ കണ്ണീരൊഴുക്കി വീണ്ടും മയ്യിത്ത് കണ്ടു ഇടക്കെപ്പോഴോ ഒന്ന് തളർന്നു ആ പെണ്‍കുട്ടി .പ്രാർഥനയുടെ അർഥം അറിയില്ലെങ്കിലും അവളുടെ കൈകളും മേലോട്ടുയര്ന്നു ,ബന്തങ്ങളുടെ ശക്തി ജാതി മത ചിന്തകൾക്കും എത്രയോ മേലെ നിൽകുന്നു .തളർന്നു ചിന്തയോടെ ഇരിക്കുന്ന ആ പെണ്‍കുട്ടിയെ ഒന്ന് കൂടെ തിരിഞ്ഞു നോക്കി ഞാൻ ഭാര്യയോടൊപ്പം അവിടം വിടുമ്പോൾ ശംസുവിനെയും കൊണ്ട് ആമ്പുലൻസ് ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചിരുന്നു ......

പ്രിയ്യപ്പെട്ടവരെ ...........

മിഴിപ്പീലി നനഞ്ഞു കൊണ്ടാണ് ഞാൻ ഈ കുറിപ്പും ,ഫോട്ടോയും പോസ്റ്റ്‌ ചെയ്തത് ,എന്റെ ഏറ്റവും അടുത്ത ഒരു ബന്ധുവിന്റെ മരണ വാര്ത്ത കേട്ടാണ് ഞാൻ പ്രവാസലോകത്ത്‌ നിന്നും പതിനഞ്ചു ദിവസത്തെ അവധിക്കായി വന്നത് ,അകലെ മൈലാഞ്ചി മണം വീശുന്ന ഖബര്സ്ഥാനിൽ മാർബിൾ ഫലകങ്ങൾ മൂടിപ്പുതച്ച് രണ്ടു പ്രവാസികൾ അന്ത്യ നിദ്രയിലായി ,ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ ബാക്കിയാക്കി ,ഒരു പാട് പറയാൻ ബാക്കിയാക്കി അവർ പോയി ,കരയാനും ,ഓർക്കാനും പിഞ്ചു മക്കളും ,തൂവെള്ള വസ്ത്രം കണ്ണീരിൽ നനഞ്ഞ അവരുടെ പ്രിയ ഭാര്യമാരും .........

മരണം നിനച്ചിരിക്കാതെ നമ്മെ തേടിയെത്തുന്ന വിരുന്നുകാരൻ, ഒരു ദിനം നാമെല്ലാം മരണത്തിന്റെ പിടിയിൽ അകപ്പെടാൻ ഉള്ളവർ എങ്കിലും പ്രവാസ ലോകത്ത് കിടന്ന് ഈ തുടിക്കുന്ന ഹൃദയ താളം നിലക്കാതിരിക്കാൻ പ്രവാസികളായ നമുക്ക് ഒന്നായി പ്രാർഥിക്കാം..........നാഥാ......ആയുസ്സിന്റെ കണക്കു പുസ്തകത്തിൽ ഞങ്ങളുടെ പേര് വെട്ടാൻ സമയം ഞങ്ങളുടെ പ്രിയ്യപ്പെട്ടവരുടെ കൈകൊണ്ടു അവസാന തുള്ളി വെള്ളം കുടിച്ചിറക്കി കണ്ണടക്കാൻ നീ ഞങ്ങളെ തുണക്കണേ .......

Tagged Keywords: Pravasi, Death, മരണം
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 338
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 298
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 455
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 428
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 304

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in