Home » ലേഖനങ്ങള്‍
ദാമ്പത്യം
Category :- ലേഖനങ്ങള്‍ Author :- Kerala friends for u 
Posted on July 3, 2015, 12:10 pm

Click to Enlarge!

വളരെ ചെറിയ വരുമാനമുള്ള ഒരു കുടുംബം... ഭര്ത്താവിനു ചെറിയ ജോലി ....
ഏതൊരു ഭാര്യയേയും പോലെ ചെറിയ ചില ആഗ്രഹങ്ങള്‍ അവളില്‍ ഉണ്ടായിരുന്നു. പക്ഷേ പരിഭവങ്ങളില്ല... കാരണം അവര്‍ക്ക് തമ്മില്‍ പരസ്പര ധാരണ ഉണ്ടായിരുന്നു ...


ഒരിക്കല്‍ അനുരാഗം പെയ്തിറങ്ങുന്ന ഒരു സായാഹ്നത്തില്‍ അവള്‍ പറഞ്ഞു:
'ഈ ചെമ്പ് മോതിരം മാറ്റി ഞാനൊരു വെള്ളി മോതിരം ധരിച്ചാല്‍ നല്ല ഭംഗിയുണ്ടാകുമോ?.
അയാളുടെ ഉള്ള് പിടഞ്ഞു. ആഗ്രഹമില്ലാഞ്ഞിട്ടല്ല.
പക്ഷേ.......അയാള് 'ഉം' എന്ന് പറഞ്ഞ് മിണ്ടാതെയിരുന്നു.
അപ്പോഴാണ് ദ്രവിച്ച് പൊട്ടാറായ പ്രിയതമന്‍റെ വാച്ചിന്‍റെ പട്ട അവള്‍ കണ്ടത്.
അന്ന് രാത്രി മുഴുവന് അവരുടെ ചുണ്ടുകള്‍ അധികമൊന്നും മന്ത്രിച്ചില്ലെങ്കിലും മനസ്സ് ഒരുപാട് സംസാരിച്ചു... പിറ്റേന്ന് ജോലിസ്ഥലത്തേക്ക് പോകുമ്പോള്‍ അയാളുടെ മനസ്സിനെ
തലേന്നത്തെ സംഭവം മന്ത്രിച്ചു കൊണ്ടിരുന്നു. അയാള്‍ നേരേ ഒരു വാച്ച് കടയില്‍ പോയി അത് വിറ്റു. ആ പണവും പോക്കറ്റിലുള്ള ഒരല്‍പം തുകയും ചേര്‍ത്ത് ഒരു വെള്ളി മോതിരം വാങ്ങി...!

സ്നേഹത്താല്‍ വിങ്ങുന്ന ഹൃദയവുമായി അയാള്‍ ധൃതിയില്‍ തന്റെ വീട്ടിലെത്തി.
പുഞ്ചിരി തൂകി കൊണ്ട് അവള്‍ അയാളെ ആശ്ലേഷിച്ചു. "നിങ്ങള്‍ക്ക് ഇന്ന് ഞാന്‍ ഒരു സമ്മാനം വാങ്ങി വെച്ചിട്ടുണ്ട്" മിടിക്കുന്ന നെഞ്ചിലേക്ക് തല ചേര്‍ത്ത് വെച്ച് അവള്‍ പറഞ്ഞു. അയാള്‍ക്ക് കൗതുകമായി, റൂമില്‍ പോയി ഒരു പൊതിയുമായി അവള്‍ തിരിച്ചു വന്നു. അത് അയാള്‍ക്ക് നേരേ നീട്ടി. തിളങ്ങുന്ന കണ്ണുകളോടെ അയാള്‍ അതഴിച്ചു നോക്കി.
ഒരു മനോഹരമായ വാച്ച്!! നിറകണ്ണുകളോടെ ഇതെങ്ങനെ വാങ്ങിച്ചു എന്നയാള്‍ ചോദിച്ചു.
അവള്‍ തല പതിയെ താഴ്ത്തികൊണ്ട് മറുപടി പറഞ്ഞു: "എന്റെ പാദസരം വിറ്റു."
പോക്കറ്റില്‍ പതിയെ കൈയിട്ട് അയാള്‍ വെള്ളി മോതിരം എടുത്ത് അവളുടെ കൈവിരലിലണിയിച്ചു. അവളുടെ നിറഞ്ഞ കണ്ണുകള് അയാള്‍ തുടച്ചു...!!!
രണ്ട് ശരീരങ്ങള്‍ ഒന്നിക്കലല്ല ദാമ്പത്യം. മനസ്സ് മനസ്സിലേക്ക് വിലയം പ്രാപിക്കലാണത്. കാണാമറയത്ത് വിദൂര ദിക്കിലെവിടെയോ ഒറ്റപ്പെട്ടു പോയ രണ്ട് ശരീരങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു വരുന്ന അദൃശ്യമായ ഒരു പാലമുണ്ട്. അതാണ് മനസ്സ്. മതിലുകള്‍ തുളച്ച് കാതങ്ങള്‍ താണ്ടി മനസ്സ് മനസ്സിനോട് സംവദിക്കുന്ന ഉജ്ജ്വലമായ രസതന്ത്രമുണ്ട് യഥാര്ഥ ദാമ്പത്യത്തില്‍...


കുടുമ്പ ബന്ധങ്ങളൊക്കെ അഴിയാത്ത ഊരാ കുടുക്കുപോലെ കൊണ്ടു നടക്കുകയും വല്ല വിവാഹ ചടങ്ങിലോ പൊതു വേദിയിലോ മാതൃകാ ദമ്പതികളായും ജീവിക്കുന്നവരുടെ കാല്‍ ചുവട്ടിലേക്ക് ഇത് സമര്‍പ്പിക്കുന്നു ...സ്നേഹം മനസ്സില്‍ സൂക്ഷിച്ച് അത് പ്രകടിപ്പിക്കാതെ ജീവിച്ചിട്ട് എന്തു കാര്യം?

ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 337
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 297
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 455
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 428
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 304

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in