Home » ലേഖനങ്ങള്‍
ജീവിതം അമൂല്യമാണ്‌
Category :- ലേഖനങ്ങള്‍ Author :- Unknown 
Posted on September 13, 2015, 10:07 pm

Click to Enlarge!

ഭർത്താവ് ഭാര്യയ്ക്ക് ഒരു നിറമുള്ള കല്ല്‌ നൽകി സൂക്ഷിച്ച് വെയ്ക്കാൻ ആവശ്യപ്പെട്ടു, ഭാര്യ അത് അലമാരയിൽ സൂക്ഷിച്ച് വെച്ചു .
ഭർത്താവിന്റെ പെട്ടെന്നുള്ള മരണം അവരേയും മകനേയും വല്ലാതെ തളർത്തിക്കളഞ്ഞു, സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുമുണ്ടായി .


ഒരു ദിവസം മകനോട് ഭർത്താവ് സൂക്ഷിച്ച് വെക്കാൻ കൊടുത്ത കല്ല് കൊടുത്ത് ,അമ്മ പറഞ്ഞു ,''ഈ കല്ല്‌ മാർക്കറ്റിൽ കൊണ്ട് പോയി ഇതിനെന്ത് വിലയുണ്ട് എന്നറിഞ്ഞു വരിക,ഇതിനെ വിൽക്കരുത് വില അറിഞ്ഞു വന്നാൽ മതി" എന്നും പറഞ്ഞു .
മകൻ മാർക്കറ്റിൽ ചെന്നു ആദ്യം ഒരു പച്ചക്കറി വിൽക്കുന്ന സ്ത്രീയോട് ചോദിച്ചു"അമ്മേ ഈ കല്ലിന് എന്ത് വിലയുണ്ട് ?
ആ അമ്മ പറഞ്ഞു ," ഈ കല്ല് ഞാൻ എന്ത് ചെയ്യാൻ? എന്റെ പേരക്കുട്ടിയ്ക്ക് കളിക്കാനായി എന്നല്ലാതെ എനിക്കിത് കൊണ്ട് ഒരു കാര്യവുമില്ല,വേണമെങ്കിൽ ഈ കല്ലിന് പകരമായി ഞാൻ നിനക്ക് കുറച്ച് പച്ചക്കറികൾ നൽകാം.
പിന്നീട് ഒരു പല ചരക്ക് കടയിൽ ചെന്ന് ഈ കല്ലിന് എന്ത് വില ലഭിക്കുമെന്ന് ചോദിച്ചു ,ആ കടക്കാരൻ നോക്കി എന്നിട്ട് പറഞ്ഞു , അഞ്ഞൂറ് രൂപ നൽകാം
പിന്നീട് ഒരു സ്വർണക്കടയിൽ ചെന്ന് ചോദിച്ചു ,സ്വർണ കടയുടമ ,"ഇരുപതിനായിരം നൽകാമെന്ന് പറഞ്ഞു "
അത് കഴിഞ്ഞ് ആ മകൻ സാധാരണ ഒരു രത്നവ്യാപാരിയുടെ കടയിൽ ചെന്നു കല്ലിന് എന്ത് വില ലഭിക്കുമെന്ന് അന്വേഷിച്ചു, അദ്ധേഹം കല്ല്‌ വാങ്ങിച്ചു നോക്കി, "ഒരു ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞു"
പിന്നീട് ആ മകൻ ഏറ്റവും വലിയ ഒരു രത്ന വ്യാപരിയുടെ അടുത്ത് ചെന്നു ആ കല്ല്‌ കാണിച്ചു
രത്നവ്യാപാരി ആ മകനോട് ഇരിക്കാൻ പറയുകയും ,കുടിയ്ക്കാൻ ജ്യൂസ് നൽകി എന്നിട്ട് പറഞ്ഞു ,"മോനേ ഈ കല്ല്‌ വിലമതിക്കാനാകാത്ത അപൂർവ്വമായി ലഭിക്കുന്ന രത്നമാണ് , കോടികൾ നൽകിയാലും ഇത് പോലൊന്ന് ലഭിക്കാൻ ബുദ്ധിമുട്ടാണ്.".


പ്രിയമുള്ളവരേ , നാം ചിന്തിക്കുകയാണെങ്കിൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും ഇത് പോലെ വില മതിക്കാനാകാത്ത മൂല്യമുള്ളതാണ് നമ്മുടെ ജീവിതം.സത്യത്തിൽ നമ്മളിൽ പലർക്കും നമ്മുടെ ജീവിതത്തിന്റെ യഥാർത്ത മൂല്യം മനസ്സിലാക്കാൻ സാധിക്കുന്നില്ല, പലരും ആ പച്ചക്കറി വിൽപനക്കാരിയായ അമ്മയെപ്പോലെ ജീവിതത്തെ വളരെ നിസ്സാരമായി കാണുന്നു.


നമുക്ക് പ്രാർത്ഥിക്കാം, സൃഷ്ടാവ് നമുക്ക്, ഈ അമൂല്യമായ ജീവിതത്തെ മനസ്സിലാക്കാനുള്ള സൽബുദ്ധി നൽകുമാറാകട്ടെ, ആ രത്ന വ്യാപാരിയെപ്പോലെ നമ്മുടെ ജീവിതത്തിന്റെ വില മനസ്സിലാക്കി ജീവിക്കാൻ സാധിക്കുമാറാകട്ടെ .

Tagged Keywords:  Life
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 2
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 2
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 4
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 3
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 6

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in