Home » ലേഖനങ്ങള്‍
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
Category :- ലേഖനങ്ങള്‍ Author :- Fr. Santhosh George 
Posted on March 26, 2017, 3:30 pm

Click to Enlarge!

ദൈവ സൃഷ്ടിയിൽ ഏറ്റവും മനോഹരവും കാവ്യാത്മകവുമായ് ഉള്ള സൃഷ്ടിയാണ് അവൾ. സ്ത്രൈണതയിൽ രൂപപ്പെടുന്ന മനസും ശരീരവും പുരുഷനായ് മാറാൻ ശ്രമിക്കുന്നിടത്താണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.അടിച്ചമർത്തപെടേണ്ടവളോ.. മാറ്റി നിർത്തപെടേണ്ടവളോ അല്ല അവർ.ഇണയ്ക്ക് തുണയായ്.. തുണയ്ക്ക് ഇണയായ് ദൈവം രൂപപ്പെടുത്തിയെടുത്ത മനോഹര ശിൽപ്പങ്ങൾ.. തങ്ങളെ തന്നെ അറിയാത്.. തങ്ങളുടെ ജീവിതത്തിന്റെ മഹത്വവും.. വിവേകവും.. വിവേചനവും തിരിച്ചറിയാത് കലഹത്തിലും കലിപ്പിലും അഴിഞ്ഞാടുന്നത് കാണുമ്പോൾ വല്ലാത്ത നിസംഗത തോന്നുകയാ.. അമ്മയും സഹോദരിയും സ്ത്രീ യാണന്ന ബോധ്യത്തിൽ നിന്നാണ് അവരോടുള്ള ആദരവ് ജൻമം കൊള്ളുന്നത്. പക്വതയോട് കൂടി കാര്യങ്ങളെ കാണുവാൻ കഴിയുന്നിടത്ത് നിന്ന് ഒരു സ്ത്രീ വിജയിച്ചു തുടങ്ങും. മാതാപിതാക്കളും ഭർത്താവും മക്കളുമടങ്ങുന്ന ചെറുതോ വലുതോ ആയ കുടുഃ ബത്തിനകത്തെ ബുദ്ധിമതിയായ സ്ത്രീയെ ആദരിക്കാനാണ് നാം കൂടുതൽ ഇഷ്ടപെടുന്നത്. അവരിൽ നിന്നേ വല്ലതും പകർത്തുവാൻ നാം ശ്രമിക്കേണ്ടിയുള്ളൂ. അമ്മ വിവേകിയാകുമ്പോൾ ഭവനം വിശുദ്ധമാകുന്നു. അമ്മ പ്രാർത്ഥിക്കുമ്പോൾ ഭവനത്തിനകത്ത് സമാധാനം ജൻമം കൊള്ളുന്നു.. സ്ത്രീ പോരിന് ഇറങ്ങുമ്പോൾ കുറച്ച് പേർ ഒപ്പമുണ്ടാകും.. ആവശ്യത്തിലധികം " ധൈര്യം " കൊടുക്കാൻ. പക്ഷേ പെണ്ണ് പെണ്ണല്ലാതായ് മാറുകയാണിവിടെ.. ഈ ആയുസിൽ സൽപ്രവർത്തികളിലൂടെ ജീവിതം കൊണ്ടു പോകുമ്പോൾ... അച്ചടക്കത്തിലൂടെ ജീവിതം എന്തന്ന് കാണിച്ചുതരുന്നിടത്താണ് ലോകം നിന്റെ സ്ത്രൈണതയെ കുമ്പിട്ട് നമസ്കരിക്കുന്നത്.കഷ്ടം എന്നല്ലാത് എന്ത് പറയാൻ.. നല്ല അമ്മമാരേയും സഹോദരിമാരേയും കണ്ടും കേട്ടും വളർന്നിടത്ത് കാഞ്ഞിരം മലപോലെ വളരുന്നത് തണലുതരാനല്ലന്ന് മാത്രം നമുക്ക് തിരിച്ചറിവ് ഉണ്ടാകണം.അസഭ്യ വർഷത്തിലൂടെ... അപമാന പ്രജരണങ്ങളിലൂടെ പരസ്പരം പോരടിക്കാൻ നീ വാ തുറക്കുമ്പോൾ നിന്റെ മക്കൾക്കും മറ്റൊരു വഴി തുറന്നു കിട്ടുമെന്ന് കരുതണ്ട." നല്ല വൃക്ഷത്തിൽ നിന്ന് ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിൽ നിന്ന് ആകാത്ത ഫലവും ലഭിക്കില്ല.. വൃക്ഷം നല്ലതെങ്കിൽ ഫലവും നല്ലത്. ഇപ്പോൾ ആരോഗ്യവും ധനവും ബന്ധങ്ങളുമൊക്കെ ഉള്ളതുകൊണ്ട് നിനക്ക് നിന്നെ അറിയാൻ കഴിയാത് പോകയാ... എന്തിനും പരിധിയുണ്ട്. പരിധി കടന്നാൽ പരിമിതി ജനിക്കും.. അത് കാഴ്ച്ചക്കാരുടെ മനസിൽ മാത്രമല്ല.. കേൾവിക്കാരുടേയും ഒപ്പം നിൽക്കുന്നവരുടേയും മനസിൽ സംശയം ജനിപ്പിക്കും.. പെണ്ണ് പെണ്ണായ് മാറുമ്പോൾ ഇരുട്ട് വെളിച്ചമായ് മാറുന്നു. പെണ്ണ് വിവേകവതിയാകുമ്പോൾ യുദ്ധം ഇല്ലാതാവുന്നു.. പെണ്ണ് സ്നേഹമാകുമ്പോൾ അവിടെ ബഹുമാനപൂർവം അമ്മയും അനുജത്തിയും ജനിക്കുന്നു.. എല്ലാം വിട്ട് മടങ്ങാനുള്ള ഈ മണ്ണിൽ നിന്ന് എന്തിന് മനുഷ്യാ വ്യഥാ കലഹിക്കുന്നു നി..... കഷ്ടം തന്നെ..

Tagged Keywords: Women, Santhosh George Achen
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 59
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 65
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 68
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 76
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 59

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in